ലഖ്നൗ : പ്രയാഗ്‌രാജിൽ മഹാ കുംഭമേള അവസാനിച്ച് ഒരു ദിവസത്തിന് ശേഷം നഗരത്തിലെ ദരിയാബാദ് പ്രദേശത്ത് വ്യാഴാഴ്ച അറുത്ത് കൊലപ്പെടുത്തിയ നിലയിൽ പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഗോപാൽ അഗർവാൾ എന്ന ഹിന്ദു വ്യവസായിയുടെ വീടിന് പുറത്ത് ഒരു പശുവിന്റെ ഛേദിക്കപ്പെട്ട തലയും ദീപക് കപൂർ എന്ന മറ്റൊരു ഹിന്ദു നിവാസിയുടെ വീടിന് പുറത്ത് പശുവിന്റെ കാലുകളുമാണ് കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ചെറിയ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവമറിഞ്ഞ് വിഎച്ച്പി അംഗങ്ങളും പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. തുടർന്ന്ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മൂന്ന് വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സേന അംഗങ്ങളും സ്ഥലത്തെത്തി. തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ സംഘം പ്രാഥമിക അന്വേഷണം നടത്തി വികൃതമാക്കിയ പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടുപോയി.
അതേ സമയം ഗോപാൽ അഗർവാളിന്റെ പരാതിയിൽ പോലീസ് തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമുദായിക സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് ദ്വിവേദി പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ പശുവിനെ വികൃതമാക്കുന്ന മൂന്നാമത്തെ സംഭവമാണിതെന്ന് പരാതിക്കാരനായ ഗോപാൽ അഗർവാൾ പറഞ്ഞു. രണ്ട് തവണ തന്റെ വീടിന് പുറത്ത് ചത്ത പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക