കേരള എന്‍ജിഒ സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം ആര്‍ആര്‍കെഎംഎസ് ദേശീയ സെക്രട്ടറിയും ഫെറ്റോ സംസ്ഥാന പ്രസിഡന്റുമായ എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ ഭരണം കേരള സിവില്‍ സര്‍വീസിന്റെ ഇരുണ്ട കാലഘട്ടമായി ചരിത്രം രേഖപ്പെടുത്തുമെന്ന് ആര്‍ആര്‍കെഎംഎസ് ദേശീയ സെക്രട്ടറിയും, ഫെറ്റോ സംസ്ഥാന പ്രസിഡന്റുമായ എസ്.കെ. ജയകുമാര്‍. കേരള എന്‍ജിഒ സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ജോലിയില്‍ യുവതലമുറയ്‌ക്ക് താത്പര്യമില്ലാത്ത അവസ്ഥയില്‍ അവര്‍ നാട് വിട്ട് പോകുന്ന സാഹചര്യമാണ് ഈ ഭരണം സൃഷ്ടിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിക്കുകയെന്ന തത്വം തന്നെ അട്ടിമറിക്കപ്പെട്ടു.
പങ്കാളിത്ത പെന്‍ഷന്റെ കാര്യത്തിലും കടുത്ത വഞ്ചനയാണ് കാണിച്ചത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആയി 65,000 കോടി രൂപയുടെ കുടിശിക കൊടുത്തുതീര്‍ക്കാനുള്ളപ്പോഴാണ് ധനമന്ത്രി നിയമസഭയില്‍ പച്ചക്കള്ളം പറഞ്ഞ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചത്. കേരളം കണ്ട ഏറ്റവും ദുര്‍ബലനായ ധനമന്ത്രിയാണ് ബാലഗോപാലെന്നും എസ്.കെ. ജയകുമാര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം. പ്രശാന്ത് ബാബു അധ്യക്ഷനായി. ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. പ്രശാന്ത്, ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു, എന്‍ടിയു ജില്ലാ പ്രസിഡന്റ് കെ. ഷാജി മോന്‍, ഫെറ്റോ ജില്ലാ പ്രസിഡന്റ് എം. സുനില്‍, കെജിഒ സംഘ് ജില്ലാ പ്രസിഡന്റ് എസ്. മനോജ് കുമാര്‍, പെന്‍ഷനേര്‍സ് സംഘ് ജില്ലാ പ്രസിഡന്റ് പി. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി. ജ്യോതികുമാര്‍ സ്വാഗതവും, ജില്ലാ ട്രഷറര്‍ പി. സുനീഷ് നന്ദിയും പറഞ്ഞു.
സാംസ്‌കാരിക സമ്മേളനം ആര്‍എസ്എസ് ഉത്തര കേരളപ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷും യാത്രയയപ്പ് സമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി.പി. സുരേഷ് ബാബുവും ഉദ്ഘാടനം ചെയ്തു. പെന്‍ഷനേര്‍സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ജയഭാനു ഉപഹാര സമര്‍പ്പണം നടത്തി.
സമാപന സമ്മേളനം എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ ഷാജി, സംസ്ഥാന സമിതി അംഗങ്ങളായ യു. സതീഷ് കുമാര്‍, എന്‍. ബിജു, പി.ജി. നിരീഷ് കുമാര്‍, പി.കെ. അനുജിത്ത്, കെ. കൗശിക്, ജില്ലാ ഭാരവാഹികളായ ശ്യാം മന്നത്ത്, എ.പി. ഷിജിന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക