കോട്ടയം: ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് മുസ്ലീം യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൂഞ്ഞാർ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് പി.സി ജോർജിന് ജാമ്യം അനുവദിച്ചത്.
ആരോഗ്യപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.സി ജോർജിന് ജാമ്യം അനുവദിച്ചത്.
ഇന്നലെ വാദം കേട്ട കോടതി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. റിമാന്‍ഡിലായ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും വിദഗ്‌ദ്ധ ചികിത്സ വേണമെന്നും പി.സി. ജോര്‍ജ് കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് കേസുകളില്ലെന്നും അന്വേഷണം പൂര്‍ത്തികരിച്ചതായി പോലീസ് റിപ്പോര്‍ട്ട് ഉള്ളതിനാലും ജാമ്യം നല്‍കണമെന്ന് പി.സി. ജോര്‍ജ് വാദിച്ചു.
പൊതുപ്രവര്‍ത്തകനാകുമ്പോള്‍ കേസുകള്‍ ഉണ്ടാകുമെന്നും, സ്വഭാവിക ജാമ്യം അനുവദിക്കണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. അതേസമയം, നിലവില്‍ മെഡിക്കല്‍ കോളേജില്‍ നല്‍കുന്നത് വിദഗ്‌ദ്ധ ചികിത്സയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷ നല്‍കണമെന്നും തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ജനുവരി അഞ്ചിന് ചാനല്‍ ചര്‍ച്ചക്കിടെ പി.സി. ജോര്‍ജ് വിദ്വേഷപരാമര്‍ശം നടത്തിയെന്ന് ആരോപിച്ചു യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ്
പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: