കൊച്ചി: രണ്ടുവട്ടം എംഎല്‍എയും രണ്ടുവട്ടം പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായിരുന്ന പി.രാജുവിന്റെ അന്ത്യയാത്ര പാര്‍ട്ടിയുടെ അപമാനം ഏറ്റുവാങ്ങിക്കൊണ്ട്. 71 ലക്ഷം രൂപയുടെ ഫണ്ട് വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി കഴിയുമ്പോഴാണ് മുന്‍ പറവൂര്‍ എംഎല്‍എയും സിപി ഐ നേതാവുമായിരുന്ന രാജുവിന്റെ (73)അന്ത്യം. സ്വാതന്ത്ര്യസമരസേനാനിയും മുന്‍ എംഎല്‍എയുമായിരുന്ന എന്‍ ശിവന്‍പിള്ളയുടെ മകനാണ് പി രാജു.
രാജുവിന്റെ മൃതദേഹം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലോ മണ്ഡലം കമ്മിറ്റി ഓഫീസിലോ പൊതുദര്‍ശനത്തിന് വയ്‌ക്കേണ്ടതും പിന്നില്‍ നിന്ന് കുത്തിയവരാരും ആദരമര്‍പ്പിക്കാന്‍ വരേണ്ടെന്നും രാജുവിന്റെ കുടുംബം വ്യക്തമാക്കി. സിപിഐയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ ഇരയായിരുന്നു പി രാജു. എറണാകുളം ജില്ലാ നേതൃത്വം ഇസ്മയില്‍ പക്ഷത്തായിരുന്നു എന്നതാണ് രാജുവിനെയും ഒറ്റപ്പെടുത്താന്‍ കാരണമായത്. ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കില്‍ 71 ലക്ഷം രൂപയുടെ കുറവുണ്ടെന്ന് കണ്ടെത്തി രാജുവിനെ തരംതാഴ്‌ത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ അന്വേഷണം നടത്തി ഈ ആക്ഷേപം തള്ളി. ഇക്കാര്യത്തില്‍ രാജുവിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ലഘൂകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. അത് നടപ്പാകും മുന്‍പാണ് അപമാനം ഏറ്റുവാങ്ങി പി രാജുവിന്റെ അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക