India

രാഷ്‌ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കരുത് ; കുട്ടികൾ ഹിന്ദി പഠിക്കട്ടെ : സ്റ്റാലിൻ സർക്കാരിനോട് ആവശ്യപ്പെട്ട് വ്യവസായികൾ

Published by

ചെന്നൈ : തമിഴ്‌നാട്ടിൽ ഭാഷാ രാഷ്‌ട്രീയം അതിന്റെ ഉച്ചസ്ഥായിയിലാണ് . തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെയും ഉൾപ്പെടെ മുഴുവൻ പേരും തെരുവിലിറങ്ങി ഹിന്ദിയെക്കുറിച്ച് അസംബന്ധ പ്രസ്താവനകൾ നടത്തുകയാണ്. എന്നാൽ ഇതിനിടെ , ഹിന്ദി പഠിപ്പിക്കുന്നത് നിർത്തരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്ന ആളുകളുടെ ശബ്ദങ്ങൾ തമിഴ്‌നാട്ടിൽ ഉയർന്നുവരുന്നുണ്ട്.

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് തടയരുതെന്നും കുട്ടികളെ ഹിന്ദി പഠിക്കാൻ അനുവദിക്കണമെന്നും തമിഴ്‌നാട്ടിൽ നിന്നുള്ള വ്യവസായികൾ തന്നെയാണ് സർക്കാരിനോട് അഭ്യർത്ഥിച്ചത് .തമിഴ്‌നാട്ടിലെ തൊഴിലാളികളെ ഹിന്ദി പഠിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു ആദ്യം ചർച്ച ആരംഭിച്ചത്.

‘ സോഹോ ഇന്ത്യയിൽ വളരെ വേഗത്തിൽ വളരുകയാണ് . തമിഴ്‌നാട്ടിൽ നിന്നുള്ള ഞങ്ങളുടെ എഞ്ചിനീയർമാർ മുംബൈയിലെയും ഡൽഹിയിലെയും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു, ഞങ്ങളുടെ പ്രവർത്തനം ഈ നഗരങ്ങൾക്കപ്പുറം ഗുജറാത്തിലേക്ക് വ്യാപിക്കുന്നു. തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിലെ ജോലികൾ ഞങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കളെ എത്രത്തോളം നന്നായി സേവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.തമിഴ്‌നാട്ടിൽ ഹിന്ദി അറിയാത്തത് ഞങ്ങൾക്ക് ഒരു വലിയ തടസ്സമായി മാറുന്നു. നമ്മൾ ഹിന്ദി പഠിക്കുന്നത് ബുദ്ധിപരമായ നീക്കമാണ്. ഇന്ത്യ വളരെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായതിനാൽ, തമിഴ്‌നാട്ടിൽ നിന്നുള്ള എഞ്ചിനീയർമാരും സംരംഭകരും ഹിന്ദി പഠിക്കണം. രാഷ്‌ട്രീയം അവഗണിക്കൂ, നമുക്ക് ഭാഷ പഠിക്കാം. ‘ – ശ്രീധർ വെമ്പു കുറിച്ചു.

മാത്രമല്ല കോൺഗ്രസ് ഇപ്പോൾ വെറുക്കുന്ന ഭാഷാ നയത്തിന് തുടക്കമിട്ടത് കോൺഗ്രസ് നേതാക്കളാണെന്നും അദ്ദേഹം പറയുന്നു. ശ്രീധർ വെമ്പു മാത്രമല്ല പല മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ ഒന്നിലധികം ഭാഷകൾ പഠിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു സംരംഭകനായ ദീപൻ ഷാമുഗസുന്ദരവും രംഗത്തെത്തി.

കുട്ടികൾക്ക് ഹിന്ദി അറിയാത്തതിൽ പലർക്കും വളരെ വിഷമമുണ്ട്.നിങ്ങൾക്ക് ഹിന്ദി പഠിപ്പിക്കാൻ താൽപ്പര്യമില്ലെങ്കിൽ അത് പഠിപ്പിക്കേണ്ട, ജാപ്പനീസ് അല്ലെങ്കിൽ മറ്റേതെങ്കിലും ഭാഷ പഠിപ്പിക്കുക.- എന്നും ദീപൻ ഷാമുഗസുന്ദരം പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by