കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ ബിജെപിയിലേയ്‌ക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാൽ . പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് തരൂരും പറയുന്നത് . തീരുമാനം പറയേണ്ടത് അദ്ദേഹമാണ് . ഡൽഹി കണ്ട് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല .
തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല . എല്ലാവരേയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന് എന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
‘ അദ്ദേഹത്തിന് അവിടെ നിൽക്കാൻ പറ്റുന്നില്ല . കെ പി സിസി മീറ്റിംഗുകൾക്ക് പോകുമ്പോഴെല്ലാം ഞാൻ അദ്ദേഹത്തെ തിരക്കാറുണ്ടായിരുന്നു. അപ്പോൾ പറയും തരൂരിനെ വിളിച്ചിട്ടില്ലെന്ന് . തരൂരിനെ അകറ്റി നിർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട് . അദ്ദേഹത്തോട് അയിത്തമുള്ളത് പോലെയാണ് പെരുമാറുന്നത് . അപമാനിക്കും അവർ. മനസമാധാനമായി ജീവിക്കാനാണ് ഞാൻ കോൺഗ്രസ് വിട്ടത് . പല ദിവസങ്ങളിലും ഞാൻ കരഞ്ഞിട്ടുണ്ട്, ആ രീതിയിൽ എന്നെ അപമാനിച്ചു. ‘ പത്മജ വേണുഗോപാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക