India

വിശ്വാസത്തെ എന്നും മുറുകെ പിടിക്കും : ഞാൻ ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ മരിക്കും ; ഡി കെ ശിവകുമാർ

Published by

ബെംഗളൂരു : ഇഷാ ഫൗണ്ടേഷൻ ശിവരാത്രി പരിപാടിയിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പങ്കെടുത്തതിനെതിരെ കോൺഗ്രസിൽ അതൃപ്തി ഉയരുമ്പോൾ തന്റെ വിശ്വാസത്തെ എന്നും താൻ മുറുകെ പിടിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിവകുമാർ .
“ഞാൻ ഒരു ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ മരിക്കും” എന്നാണ് ഡികെ ശിവകുമാർ പറഞ്ഞത് . എല്ലാ മതങ്ങളോടും ഉള്ള ബഹുമാനവും ഒര കോൺഗ്രസ് പാർട്ടി അംഗമെന്ന നിലയിൽ തന്റെ വേരുകളോടുള്ള പ്രതിബദ്ധതയും ഡി കെ ശിവകുമാർ വ്യക്തമാക്കി .

മതപരമായ പരിപാടികളിൽ പങ്കെടുക്കുന്നത് രാഷ്‌ട്രീയ ബന്ധങ്ങൾ മൂലമല്ല മറിച്ച് വിശ്വാസത്താലാണ് എന്നും പറഞ്ഞു. മഹാകുംഭമേള ഇത്ര നല്ല രീതിയിൽ ഒരുക്കിയ യോഗി സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു . ‘ ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുക എളുപ്പമല്ല. ചെറിയ അസൗകര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ മൊത്തത്തിൽ, ക്രമീകരണങ്ങൾ പ്രശംസനീയമായിരുന്നു“ അദ്ദേഹം പറഞ്ഞു

താൻ കോൺഗ്രസിൽ നിന്ന് വിട്ടു പോകുമെന്ന ഊഹാപോഹങ്ങളെ പറ്റിയും ഡികെ പ്രതികരിച്ചു . “അത്തരം ഊഹാപോഹങ്ങൾ കടന്നുവരാൻ ഞാൻ അനുവദിക്കരുത്, കോൺഗ്രസ് പാർട്ടി തനിക്ക് ഏറെ പ്രാധാന്യമുള്ളതാണ് . തന്റെ പാർട്ടിയിൽ തനിക്ക് വിശ്വസ്തത ഉണ്ടെന്നും ശിവകുമാർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by