സദ്ഗുരു ജഗ്ഗിവാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ആശ്രമത്തിലെ ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രസംഗിക്കുന്നു
കോയമ്പത്തൂര്‍ : സദ് ഗുരു ഭൂമിയില്‍ ഒന്നേയുള്ളൂവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കോയമ്പത്തൂരിലെ സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ആശ്രമത്തില്‍ നടക്കുന്ന മഹാശിവരാത്രി ആഘോഷച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.
സദ്ഗുരു സംസാരിച്ച ശേഷം സംസാരിക്കു എളുപ്പമല്ലെന്ന് പറഞ്ഞാണ് ഉപരാഷ്‌ട്രപതി പ്രസംഗം ആരംഭിച്ചത്. ഈ ചെന്നൈ ബംഗാളില്‍ താന്‍ നേരിട്ടതിനേക്കാള്‍ ദുഷ്കരമാണെന്ന് അല്‍പം തമാശ കലര്‍ത്തി ഉപരാഷ്‌ട്രപതി പറഞ്ഞു. ഈ വാചകത്തില്‍ സദ് ഗുരുവിനെതിരെ തമിഴ്നാട്ടില്‍ ഡിഎംകെയും ചില മതപരിവര്‍ത്തനശക്തികളും ചേര്‍ന്ന് സദ് ഗുരുവിനും ആശ്രമത്തിനും എതിരെ നടത്തുന്ന വേട്ടയാടലുകളും ഉപരാഷ്‌ട്രപതി പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു.
സദ് ഗുരുവിന്റെ കോയമ്പത്തൂരിലെ ആശ്രമത്തിലെ അമിത് ഷായും ഉപരാഷ്‌ട്രപതി ജഗ്ധീപ് ധന്‍കറും പങ്കെടുക്കുന്ന മഹാശിവരാത്രി ആഘോഷം ലൈവായി കാണാം:
“സദ് ഗുരുവിന്റെ സാന്നിധ്യം പ്രചോദനാത്മകവും ഊര്‍ജ്ജം പകരുന്നതും ആണ്. മാനുഷികമൂല്യങ്ങളുടെ മനുഷ്യാവകാശങ്ങളുടെയും ഉദാത്തതയില്‍ സദ്ഗുരു വിശ്വസിക്കുന്നു. ഞാന്‍ ദൈവികതയെ മുഖാമുഖം കാണുകയാണ്. ഈ അവസരം എന്റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമാണ്. ഇവിടുത്തെ ആഘോഷം പ്രത്യേകമാണ്. ഈ നിമിഷം ഞാന്‍ ജീവിതത്തില്‍ ഒരിയ്‌ക്കലും മറക്കില്ല.” -ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
“മഹാശിവരാത്രി എന്നത് ആഘോഷങ്ങളുടെ ആഘോഷമാണ്. ശിവഭഗവാനെ ആദിഗുരുവായാണ് കണക്കാക്കുന്നത്. അദ്ദേഹമാണ് ആദ്യത്തെ യോഗിയും എല്ലാ യോഗികളുടെ ഗുരുവും എന്നാണ് സദ് ഗുരു പറയുന്നത്. ഈ രാത്രിയിലെ ഗ്രഹവിന്യാസം അപൂര്‍വ്വമാണ്. ശിവരാത്രി എന്നത് ഈ വര്‍ഷത്തിലെ ഏറ്റവും ഇരുട്ട് നിറഞ്ഞ രാത്രിയാണ്. എന്തായാലും ഈ ശിവരാത്രി പകരുന്ന ഊര്‍ജ്ജം ഞാന്‍ ഭാരതമാതാവിനെ സേവിക്കാന്‍ ഉപയോഗപ്പെടുത്തും.” – അദ്ദേഹം പറഞ്ഞു.
തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി, ത്രിപുര ഗവര്‍ണര്‍ ഇന്ദ്രസേന റെഡ്ഡി എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരി 26 ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച ആഘോഷപരിപാടി ഫെബ്രുവരി 27ന് പുലര്‍ച്ചെ ആറ് മണിവരെ നീളും. നൃത്തവും ഗാനവും പ്രഭാഷണവും നിറഞ്ഞ 12 മണിക്കൂര്‍ നേരത്തെ ആത്മീയാഘോഷം. 60,000 പേര്‍ക്കാണ് ആശ്രമത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക