ചെന്നൈ : തമിഴ്‌നാട്ടിൽ നിന്ന് 2026 ഓടെ സ്റ്റാലിൻ സർക്കാരിനെ തൂത്തെറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . അതിർത്തി നിർണ്ണയത്തിന് ശേഷം തമിഴ്‌നാടിന് ഒരു ലോക്‌സഭാ സീറ്റും നഷ്ടപ്പെടില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.
‘ ദേശവിരുദ്ധ ഡിഎംകെയെ തമിഴ്‌നാട്ടിൽ നിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2026 ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാർ രൂപീകരിക്കും. പുതിയ സർക്കാർ ഇവിടെ ഒരു പുതിയ യുഗം ആരംഭിക്കും. കുടുംബ രാഷ്‌ട്രീയവും അഴിമതിയും ഞങ്ങൾ അവസാനിപ്പിക്കും.
സംസ്ഥാനത്ത് നിന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾ ഞങ്ങൾ വേരോടെ പിഴുതെറിയും. പരിധി നിർണ്ണയത്തിന് ശേഷവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കുറയ്‌ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ലോക്‌സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.‘ അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: