Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടിണി കിടക്കുമ്പോൾ തിരിഞ്ഞു നോക്കില്ല ; വേറെ മതത്തിൽ നിന്ന്  വിവാഹം കഴിച്ചാൽ  കുരു പൊട്ടുന്ന, ചില ജന്മങ്ങൾ : വൈറലായി  ഫേസ്ബുക്ക് പോസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 04:15 pm IST
in Kerala

കൊച്ചി : മണാലി യാത്രയിലൂടെ വൈറലായ നഫീസുമ്മയ്‌ക്ക് പിന്തുണയുമായി വിദേശ മലയാളിയായ നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്. മനുഷ്യനെ മനസിലാക്കാതെ മതത്തിനു വേണ്ടി മാത്രം ജീവിക്കുന്ന പണ്ഡിതരെ നിശിതമായി വിമർശിക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് .

‘ ബാപ്പ രണ്ടാമത് കല്യാണം കഴിച്ചപ്പോൾ അത് മതത്തിന് എതിരാണെന്ന് കരുതി ഉമ്മ എന്നെയും കൂട്ടി കച്ചേരിപ്പടി ജമാഅത്തിൽ ചോദിയ്‌ക്കാൻ ഒക്കെ പോയിട്ടുണ്ട്. പക്ഷെ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നത് മതം അനുവദിച്ച ഒന്നാണെന്ന മറുപടിയോ എന്തോ ആണ് അന്ന് ഉമ്മാക്ക് കിട്ടിയതെന്ന് തോന്നുന്നു, ഓർമയില്ല. ഖുർആൻ പഠിപ്പിക്കാൻ മദ്രസയിൽ വന്ന ഉസ്താദ് ഒരു കുട്ടിയ അടിച്ച് ഒരു പരുവമാക്കിയ ഒരു സംഭവത്തോടെ ഞങ്ങളുടെ മദ്രസ പഠനവും മുടങ്ങിയിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട് മുടങ്ങാത്ത ഒന്നേ ഒന്ന് പള്ളിയിലേക്കുള്ള മാസപിരിവ് മാത്രമായിരുന്നു. മതം ഒരിക്കലും ഞങ്ങളുടെ ജീവിതത്തിൽ ഈയൊരു പ്രധാന ഘടകമായിരുന്നില്ല. ‘ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വർഷങ്ങൾക്ക് ശേഷം ഞാൻ ഗോമതിയെ വിവാഹം കഴിച്ച് വീട്ടിൽ നിൽക്കുന്ന സമയത്ത് , അയല്പക്കത്തെ ഒരു മുസ്ലിം ദമ്പതികൾ ഞങ്ങളെ കാണാൻ വന്നു. എനിക്ക് ഒരു മുൻപരിചയവും ഇല്ലാത്ത അവർ, ഒരു പക്ഷെ ഒരു മുസ്ലിം യുവാവ് , വേറൊരു സംസ്ഥാനത്തെ ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ കൗതുകത്തിന്റെ പുറത്ത് ഞങ്ങളെ കാണാൻ വന്നതെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഗോമതിയെ ഇസ്ലാമിലേക്ക് മാറ്റുന്നത് എപ്പോഴാണ്‌ എന്നറിയുക ആയിരുന്നു അവരുടെ സന്ദർശനോദ്ദേശ്യം.

അതിനുള്ള മാർഗ നിർദേശങ്ങൾ നൽകാനും മറ്റുമായിട്ടായിരുന്നു അവരുടെ വരവ്. മതം ഒരു സ്വകാര്യ കാര്യമായത് കൊണ്ടും, ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ പെൺകുട്ടികൾ മതം മാറാൻ നിർബന്ധിക്കപ്പെടും എന്നുള്ളത് കൊണ്ടും ഒരു തരത്തിലും ഗോമതി മതം മാറുന്ന കാര്യം ഞങ്ങൾ ആലോചിച്ച് കൂടി ഉണ്ടായിരുന്നില്ല (അല്ലെങ്കിലും പ്രണയത്തിലും വിവാഹത്തിലും മതം മാറണം എന്നാരെങ്കിലും പറഞ്ഞാൽ, ആ പരിപാടി അവിടെ നിർത്തിയേക്കണം). ഇനി അവളുടെ ഇഷ്ടപ്രകാരം അവൾ ഇസ്ലാമിലേക്ക് മാറിയാൽ, ഞാൻ തിരിച്ച് ഹിന്ദു മതത്തിലേക്ക് മാറുമെന്ന്, ഉമ്മയോട് നേരത്തെ തന്നെ പറഞ്ഞിരുന്ന കാര്യമാണ്.

പൊന്നാനിയിൽ പോയി പഠിച്ച് ഇസ്ലാമിലേക്ക് ഷഹദ് കലിമ ചൊല്ലി വരുന്നതിനെ കുറിച്ചൊക്കെ അവർ പറയാൻ തുടങ്ങിയപ്പോൾ എനിക്ക് ഒരു കാര്യം ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“പണ്ട്, എന്റെ ബാപ്പ വേറെ വിവാഹം കഴിഞ്ഞു പോയ സമയത്ത്, ഞങ്ങൾ പട്ടിണിയാണോ അല്ലയോ, സുരക്ഷിതമായി ജീവിക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിഞ്ഞു നോക്കാതെ ആളുകൾ, ഇപ്പോൾ ഞാൻ വേറെ മതത്തിൽ നിന്ന് വിവാഹം കഴിച്ചു എന്ന് കേട്ടപ്പോൾ, പെൺകുട്ടിയെ ഇസ്ലാമിലേക്ക് മാറ്റുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ എന്ത് അവകാശമാണുള്ളത്? ”

ചില വിശ്വാസികളും, പുരോഹിതന്മാരുമൊക്കെ അങ്ങിനെയാണ്. നമ്മൾ പട്ടിണി കിടക്കുമ്പോൾ തിരിഞ്ഞു നോക്കില്ല. നമ്മൾ വേറെ മതത്തിൽ നിന്ന് ഒരു പെണ്ണിനെ വിവാഹം കഴിക്കുകയോ, കുട്ടികൾ വളർന്നു വലുതായി അവർ നമ്മളെ കാശ്മീരിൽ കൊണ്ടുപോവുകയോ ഒക്കെ ചെയ്യുമ്പോൾ മാത്രം കുരു പൊട്ടുന്ന, ചില ജന്മങ്ങളുണ്ട്. 25 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് നഷ്ടപെട്ട ഒരു സ്ത്രീ കഷ്ടപ്പെട്ട് കൂലിവേല ചെയ്തു മക്കളെ വളർത്തിയപ്പോളൊന്നും തിരിഞ്ഞു നോക്കാതിരുന്ന ആളുകൾക്ക് , ഇപ്പോൾ അവർ മണാലിയിൽ പോയി മഞ്ഞ് വാരി സന്തോഷിക്കുന്ന വീഡിയോ കണ്ടപ്പോൾ ചൊറിച്ചിൽ വരുന്നു.

ഇരുപത്തിയഞ്ച് വർഷമായി ഭർത്താവ് മരണപ്പെട്ട വലിയുമ്മാക്ക് ഏതെങ്കിലും മൂലയ്‌ക്കിരുന്ന് ദിക്റും സ്വലാത്തും ചൊല്ലിയാൽ പോരെ” എന്നാണ് ഉസ്താദിന്റെ ചോദ്യം. അതും ലോകത്തിലെ എല്ലാ സൃഷ്ടികളും അള്ളാഹു പടച്ചതാണെന്നു വിശ്വസിക്കുന്നവരാണ് ഇവർ എന്നുള്ളതാണ്, ഇതിന്റെ ഏറ്റവും വലിയ തമാശ. ഈ ഉസ്താദിന്റെ ഭാര്യ മരിച്ചുപോയാലും ഇല്ലെങ്കിലും ഉസ്താദിനു വേറെ കെട്ടാം , പക്ഷെ പെണ്ണുങ്ങൾ കഷ്ടപ്പെട്ട് കുട്ടികളെ വളർത്തണം, കഷ്ടപ്പെട്ട് മരിക്കണം, ജീവിതത്തിൽ ഒരിക്കലും സന്തോഷിക്കരുത്.

മറ്റുളളവരുടെ സങ്കടം കണ്ട് സന്തോഷം വരുന്ന ഒരു മാനസിക രോഗമുണ്ട്, Schadenfreude എന്നാണ് അതിന്റെ പേര്. ഉസ്താദിന് ചികിത്സ വേണ്ടത് അതിനാണ്. മരിച്ചുകഴിഞ്ഞുള്ള സ്വർഗ്ഗവും നരകവുമല്ല, മനുഷ്യർ ജീവിച്ചിരിക്കുമ്പോഴുള്ള സ്വർഗ്ഗവും നരകവും ആകട്ടെ മൊല്ലാക്കമാരുടെ ഫോക്കസ് പോയിന്റ്. പട്ടിണി കിടക്കുന്നവരെ അന്വേഷിച്ചു കണ്ടെത്തി അവരെ ആശ്വസിപ്പിക്കട്ടെ. അപ്പോൾ, കുറേനാൾ കഴിഞ്ഞു അവർ സന്തോഷികുമ്പോൾ നിങ്ങൾക്കും കൂടെ ചേർന്ന് സന്തോഷിക്കാം. – അദ്ദേഹം പറയുന്നു.

Tags: viralPostFBnazeer husian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആത്മവിശ്വാസം, അതാകുന്നു എല്ലാം; ഗുരുജി പറഞ്ഞ നെപ്പോളിയന്റെ കഥ ഇങ്ങനെയാണ്…

Career

ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ക്ലര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് ഒ.എം.ആര്‍ പരീക്ഷ 29ന്

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

World

8,000 കിലോ സ്വർണം കുഴിച്ചെടുക്കുന്ന ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനി ;കരയിലെ ഏത് വമ്പൻ കെട്ടിടങ്ങളുടെ ഉയരത്തെക്കാളും ആഴം

India

വികലാംഗ ക്വാട്ടയിലൂടെ എംബിബിഎസിന് പ്രവേശനം നേടാൻ സ്വന്തം കാൽവിരൽ മുറിച്ചുമാറ്റി വിദ്യാർത്ഥി ; അജ്ഞാതർ ആക്രമിച്ചെന്ന് വ്യാജ പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.