അമൃത്സർ : പഞ്ചാബിലെ പത്താൻകോട്ടിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് സ്വദേശിയെ ബിഎസ്എഫ് സൈനികർ വെടിവച്ച് കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.
അന്താരാഷ്‌ട്ര അതിർത്തിയിലെ താഷ്പതാൻ പ്രദേശത്തെ ബോർഡർ ഔട്ട്‌പോസ്റ്റിൽ ബിഎസ്എഫ് ഉദ്യോഗസ്ഥർ സംശയാസ്പദമായ ചില നീക്കങ്ങൾ ശ്രദ്ധിച്ചു. തുടർന്ന് രാജ്യത്തിനുള്ളിലേക്ക് കടന്ന നുഴഞ്ഞുകയറ്റക്കാരനോട് തിരികെ പോകാൻ ബിഎസ്എഫ് സൈനികർ ആവശ്യപ്പെട്ടിട്ടും നുഴഞ്ഞുകയറ്റക്കാരൻ ചെവിക്കൊണ്ടില്ല. പിന്നീട് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചു കൊല്ലുകയായിരുന്നു.
സംഭവത്തിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് ജമ്മു അതിർത്തിയിലെ ബിഎസ്എഫ് വക്താവ് പറഞ്ഞു. പഞ്ചാബിലെ 553 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്‌ട്ര അതിർത്തിയിൽ ബിഎസ്എഫ് സൈനികരാണ് കാവൽ നിൽക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: