India

സോമനാഥ് ക്ഷേത്രത്തിലെ ശിവലിംഗം മസ്ജിദിന്റെ ചവിട്ട് പടിയിൽ : മഹാദേവനെ വെല്ലുവിളിച്ച മഹമൂദ് ഗസ്നിയും , ചത്തൊടുങ്ങിയ സൈന്യവും

Published by

അഹമ്മദാബാദ് : ശിവരാത്രി ദിനത്തിൽ സോമനാഥ ക്ഷേത്രത്തെ കുറിച്ച് ഓർക്കാത്തവർ വിരളമാണ് . സോമനാഥ് ഹിന്ദുക്കളുടെ ക്ഷേത്രം മാത്രമല്ല, ആത്മസാക്ഷാത്കാരത്തിനുമുള്ള പ്രധാന സ്ഥലം കൂടിയാണ്. മഹമൂദ് ഗസ്നി യുദ്ധം ചെയ്തത് ഹിന്ദുക്കളോടല്ല, മറിച്ച് ഹിന്ദുക്കളുടെ ദൈവമായ മഹാദേവനോടാണ്.

പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തെ ഇസ്ലാമിക ആക്രമണകാരിയായ മഹ്മൂദ് ഗസ്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ ജീവൻ ബലിയർപ്പിച്ചത് . ഈ യുദ്ധത്തിൽ അമ്പതിനായിരത്തിലധികം ജീവൻ ബലിയർപ്പിക്കപ്പെട്ടു .

സൗരാഷ്‌ട്ര മേഖലയിൽ വരാവൽ സമീപമാണ് സോമനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തലസ്ഥാന നഗരമായ അഹമ്മദാബാദിൽ നിന്നും ഏതാണ്ട് 400 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. നിരവധി തവണ തകർക്കപ്പെട്ട, ഒപ്പം പുനർനിർമ്മിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണ് ഇത്. ക്ഷേത്രത്തിന്റെ ആദ്യകാല രൂപം പണിതത് എപ്പോഴാണെന്ന് കൃത്യമായി നിർവചിക്കാനായിട്ടില്ല. എങ്കിലും, ഒന്നാം നൂറ്റാണ്ടിലും ഒൻപതാം നൂറ്റാണ്ടിലും ഇടയിലെപ്പോഴോ, സോളങ്കി രാജാക്കന്മാരാലാണ് ഈ മഹാക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് പൊതുവേ കരുതപ്പെടുന്നു.

1026-ൽ, ചാലൂക്യ രാജവംശത്തിലെ ഭീമൻ ഒന്നാമന്റെ ഭരണകാലത്ത്, തുർക്കി മുസ്ലീം ഭരണാധികാരിയായ മഹമൂദ് ഗസ്നി സോമനാഥ ക്ഷേത്രം ആക്രമിച്ചു. സോമനാഥ ക്ഷേത്രവും ശിവലിംഗവും തകർത്തു തരിപ്പണമാക്കിയ ഗസ്നി, ആക്രമണം തടഞ്ഞ ആയിരക്കണക്കിന് ബ്രാഹ്മണരെ കൊന്നൊടുക്കിയെന്ന് അക്കാലത്തെ ചരിത്രപുസ്തകങ്ങൾ പറയുന്നു.

സോമനാഥ് പൊളിച്ചുമാറ്റിയ ഗസ്‌നി ജുമാമസ്ജിദിന്റെ പടിയിൽ ക്ഷേത്രത്തിലെ ശിവലിംഗം സ്ഥാപിച്ചു, അങ്ങനെ ഓരോ മുസ്ലീമും ശിവലിംഗത്തിൽ ചവിട്ടി പള്ളിയിൽ പ്രവേശിക്കാൻ തുടങ്ങി

“ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർത്താണ് മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കാൻ ശ്രമിച്ചത്. അശുദ്ധരായ തെണ്ടികളെ അഥവാ ഹിന്ദുക്കളെ കൊന്നു, വിഗ്രഹാരാധകരെ നശിപ്പിച്ചു, മുസ്ലീങ്ങളെ അഭിമാനികളാക്കി.” എന്നാണ് മുഹമ്മദിന്റെ ചരിത്രകാരനായ അൽ-ഉത്ബി സോമനാഥ് എഴുതിയത്.

മഹമൂദിന്റെ സൈന്യത്തിന് ഹിന്ദു മതത്തെ നശിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ക്ഷേത്രങ്ങൾ തകർക്കുക, പുരുഷന്മാരെ കൊല്ലുക, സ്ത്രീകളെ ബലാത്സംഗം ചെയ്യുക, ദുർബലരായ ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം ചെയ്യിക്കുക – ഇവയായിരുന്നു മഹമൂദിന്റെ പ്രധാന ലക്ഷ്യങ്ങൾ.

സോമനാഥ്-നശീകരണത്തിന്റെ ഒരു ഫലം ഇന്ത്യക്കാർക്ക് ആരാണ് ശത്രുവെന്നും ആരാണ് ഹിന്ദുവെന്നും മനസ്സിലാക്കി നൽകി എന്നതാണ്. എല്ലാ ഹിന്ദു നാട്ടുരാജ്യങ്ങളും, ജൈനർ, ബ്രാഹ്മണർ, വ്യാപാരികൾ, ആദിവാസികൾ-ഭിൽസ് എന്നിവരും ചാലൂക്യ രാജാവായ ഭീംദേവിനൊപ്പം വന്നു. എല്ലാവരും മുഹമ്മദിനെ കൊല്ലുന്നത് തങ്ങളുടെ ആത്യന്തിക ആഗ്രഹമായി കണക്കാക്കി. ഹിന്ദുക്കളുടെ ഇത്രയും വലിയ സൈന്യത്തെ പിന്നീട് മഹമൂദ് ഭയക്കാനും തുടങ്ങി. മൻഷൂറയിൽ നിന്ന് മുൾട്ടാനിലേക്ക് മടങ്ങവേ വഴിയിൽ വെള്ളവും ഭക്ഷണവും കിട്ടാതെ മഹമൂദിന്റെ പകുതി സൈന്യവും മരിച്ചു.

ശേഷിച്ച സൈനികരെ സിന്ധിലെ ജാട്ടുകൾ കൂട്ടക്കൊല ചെയ്തു. ഒടുവിൽ ഭീംദേവ്, ക്ഷേത്രം പുനർനിർമിക്കാനും സോമനാഥ വിഗ്രഹം പുന സ്ഥാപിക്കാനും ഉത്തരവിട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by