ഹോളിവുഡ് നടന് ബെന്‍ അഫ്ലിക്കും പോപ് ഗായിക ജെന്നിഫര്‍ ലോപസും (വലത്ത്)
മുംബൈ: ഈയിടെ വേര്‍പിരിഞ്ഞ പ്രസിദ്ധ ദമ്പതികളാണ് ഹോളിവുഡ് നടന്ന ബെന്‍ അഫ്ലിക്കും പോപ് ഗായിക ജെന്നിഫര്‍ ലോപസും. 50 കാരിയായ ജെന്നിഫര്‍ ലോപസ് പുതിയ ജീവിതപങ്കാളിയെ തേടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്.
പാശ്ചാത്യ ജീവിതത്തിലെ വിവാഹബന്ധങ്ങളിലെ ഉറപ്പില്ലായ്മയെയാണ് കങ്കണ വിമര്‍ശിക്കുന്നത്. കുടുംബങ്ങളുടെ ഒത്താശയോടെ നടക്കുന്ന ഭാരതീയ വിവാഹബന്ധങ്ങള്‍ കൂടുതല്‍ പവിത്രവും സുസ്ഥിരവുമാണെന്നും കങ്കണ റണാവത്ത് പറയുന്നു. “ബെന്‍ അഫ്ലിക് ലോകത്തിലെ ഏറ്റവും സെക്സിയായ, വിജയം നേടിയ ഹോളിവുഡ് നടനാണ്. എന്നിട്ടും പല തവണ വിവാഹബന്ധങ്ങളില്‍ ഏര്‍പ്പിട്ടിട്ടുള്ള, ആ ബന്ധങ്ങളില്‍ നിരവധി കുട്ടികളുള്ള അദ്ദേഹം ഇപ്പോള്‍ വീണ്ടും പങ്കാളിയെ തേടുകയാണ്. അതുപോലെ സമ്പന്നയും സുപ്രസിദ്ധ പോപ് ഗായികയുമായ ജെന്നിഫര്‍ ലോപസും ഈ 50ാം വയസ്സിലും വീണ്ടും ജീവിത പങ്കാളിയെ തേടുകയാണ്. ഇരുകൂട്ടരും പരസ്പരം ദുര്‍ബലതകളും കുറവുകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിരിയുന്നത്. ഇനി ഈ 50 വയസ്സിലും ജീവിത പങ്കാളികളെ തിരയുകയാണ് ഇരുവരും. “- കങ്കണ വിമര്‍ശിക്കുന്നു.
“വിവാഹബന്ധങ്ങള്‍ ക്ഷണികമായ പാശ്ചാത്യ രീതികളില്‍ നിന്നും വ്യത്യസ്തമായി കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിക്കുന്ന ഭാരതീയ വിവാഹബന്ധങ്ങള്‍ സുസ്ഥിരമാണ്. 80ാം വയസ്സിലും കൈകോര്‍ത്ത് പിടിക്കുന്ന പ്രായമുള്ള ഭാരതീയ ദമ്പതികളെ നമ്മള്‍ കാണുന്നു. പാശ്ചാത്യ ആശയങ്ങളെ തലയില്‍ കേറ്റി നടക്കുന്നതിന് പകരം നമ്മുടെ സ്വന്തം ഭാരതീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാം. പാശ്ചാത്യ ലോകത്ത് നിന്നും മാര്‍ഗ്ഗദര്‍ശനം തേടുന്നത് ഒഴിവാക്കാം. ” – കങ്കണ റണാവത്ത് കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക