തിരുവനന്തപുരം: ബിഗ് ബോസ് താരവും സീരിയല്‍ താരവും കോമഡി താരവുമായ വീണാ നായരും ഭര്‍ത്താവ് ആര്‍.ജെ. അമനും ഔദ്യോഗികമായി പിരിഞ്ഞതായി വാര്‍ത്ത. ഇരുവരും കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹ മോചനനടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിന്റെ വീഡിയോകള്‍ ഇപ്പോള്‍ യൂട്യൂബ് ചാനലുകളില്‍ വൈറലായി പ്രചരിക്കുന്നു. ഇക്കാര്യം ഇതുവരെയും വീണാനായര്‍ നിഷേധിച്ചിട്ടുമില്ല.
ഭർത്താവിൽ നിന്നും അകന്നാണ് കഴിയുന്നതെന്നും നിയമപരമായ വിവാഹമോചനത്തിന് ശ്രമം നടക്കുന്നവെന്നും വീണ നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.” മറ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുന്നെങ്കില്‍ ഞാനെന്തു പറയാനാണ് ” – എന്ന് വിവാഹമോചനത്തിനുള്ള കാരണം സൂചിപ്പിച്ചുകൊണ്ട് വീണ നായര്‍ പറഞ്ഞിരുന്നു. അമനും മറ്റൊരു സ്ത്രീയുമായുള്ള ചിത്രം അന്‍ തന്നെയാണ് പുറത്തുവിട്ടത്. ഇതോടെയാണ് മറുപടി പറയാന്‍ വീണ നിര്‍ബന്ധിതയായത്. ഭര്‍ത്താവുമായുള്ള ഭിന്നതകള്‍ മൂലമാണ് നേരത്തെതന്നെ അകന്നു കഴിയുന്നതെന്ന് വീണ പറഞ്ഞിരുന്നു.
മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയതാണ് വീണ നായര്‍. പിന്നീട് ഒരു ഹാസ്യനടി എന്ന രീതിയിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിനിമകളിലും വീണ സജീവമായി. വെള്ളിമൂങ്ങയിലെ കഥാപാത്രമാണ് സിനിമയില്‍ ഇടംപിടിക്കുന്നതിന് വഴിവെച്ചത്. ഇതിനിടെ, ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലും വീണ മത്സരിച്ചിരുന്നു. ഇപ്പോള്‍ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് വീണ. ബിഗ്ബോസ് ദാമ്പത്യജീവിതത്തെ ബാധിച്ചു എന്ന തരത്തിലുള്ള വിമര്‍ശനം വീണ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: