തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ പണിമുടക്കുന്ന ആശ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. അല്ലാത്ത പക്ഷം സന്നദ്ധപ്രവര്‍ത്തകരെ പകരം നിയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായുള്ള നടപടികള്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ സ്വീകരിക്കണം. പണിമുടക്കുന്നവര്‍ക്ക് പകരം അടുത്ത വാര്‍ഡിലെ ആശ വര്‍ക്കറെ ചുമതല ഏല്‍പ്പിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയോ സന്നദ്ധ പ്രവര്‍ത്തകര്‍ വഴിയോ സേവനം ഉറപ്പാക്കണം എന്നാണ് നിര്‍ദ്ദേശമുണ്ട്.
പണിമുടക്കുന്ന ആശ പ്രവര്‍ത്തകരുടെ എണ്ണമെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ഗൂഗില്‍ ഫോം വഴിയാണ് കണക്കെടുക്കാന്‍ തുടങ്ങിയത്. സമരം രണ്ടാഴ്ച പിന്നിട്ടിട്ടും പ്രശ്‌ന പരിഹാരത്തിന് സര്‍ക്കര്‍ തയ്യാറായിട്ടില്ല. സമരം പരാജയപ്പെടുത്തുകയെന്നത് ഇടതു മുന്നണി സര്‍ക്കാര്‍ അഭിമാനപ്രശ്‌നമായാണ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക