ജന്മം നൽകിയ സ്വന്തം മാതാവിനെ , നിത്യവും ചേർത്തു പിടിക്കുന്ന അനുജനെ, പ്രണയിച്ച പെൺകുട്ടിയെ, ഏറ്റവും സ്നേഹനിധിയായ പിതാവിന്റെ അമ്മയെ എന്തിനാണ് 23 വയസ്സ് മാത്രം പ്രായമുള്ള ഈ യുവാവ് കൊല്ലുവാൻ പദ്ധതി തയ്യാറാക്കിയിട്ടുവുക!
അയാളുടെ ലക്ഷ്യം എന്തായിരിക്കും! സമഗ്രമായി അന്വേഷിക്കേണ്ടിയ വിഷയം തന്നെ.. ഇനിയും ഇത് സംഭവിക്കാതിരിക്കട്ടെ
അഞ്ചുപേർ കൊല്ലപ്പെട്ടു ക്യാൻസർ രോഗിയായ അമ്മ ജീവിതത്തിനായി മല്ലടിക്കുന്നു
പ്രണയിനി വെഞ്ഞാറമൂട് അഞ്ചൽ സെന്റ് ജോൺസ് കോളേജ് രണ്ടാം വർഷ MSc വിദ്യാർത്ഥിനിയായിരുന്നു ഫർസാന.
കൊലയ്‌ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത് മയക്കു മരുന്നിന് അടിമ, പ്രണയത്തെ എതിർത്തതു എന്നൊക്കെയുള്ള ഊഹങ്ങൾക്ക് അപ്പുറം വിശദവും സമഗ്രവുമായ അന്വേഷണം നടക്കണം.
അയാളെ കുറിച്ചും, അനുജനുമായുള്ള ഉറ്റചങ്ങാത്തത്തെ കുറിച്ചും ഒക്കെ നാട്ടുകാരുടെ പ്രതികരണം കേൾക്കുമ്പോൾ അയാളിൽ നിറയെ സ്നേഹം ഉള്ള ഒരാളെയാണ് കാണുന്നത്, കഴിഞ്ഞ വെള്ളിയാഴ്ച ജുമഅ നിസ്കാരത്തിനു ഇരുവരും ബൈക്കിൽ ഒന്നിച്ചു വന്നിറങ്ങുന്നതു കണ്ടയാൾ പറയുന്നതു അതീവ മാത്സല്യത്തോടെയാണ്. ഇത്രയും ക്രൂരമായ ക്രൈം ചെയ്തിട്ടും ,ആ നന്മയുള്ള ആ നാട്ടിലെ മനുഷ്യർ അയാളെ എത്ര സഹതാപത്തോടെ കാണുന്നത്?
എന്തായിരിക്കും ഇന്നത്തെ ദിവസം അയാളെ സ്വാധീനിച്ചിട്ടുണ്ടാവുക? അവിടുത്തെ ആശാവർക്കർ വരെ സാക്ഷ്യപ്പെടുത്തുന്നു നല്ല ഒരു വ്യക്തിയായിരുന്നു എന്ന്…
കൊലപാതകങ്ങൾ ആസൂത്രണം , അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ, ചെയ്ത രീതി, ഉപയോഗിച്ച ആയുധങ്ങൾ ഒക്കെ വിശദമായി അന്വേഷിക്കുകയും അയാളുടെ മാനസിക നില കൂടി അപഗ്രഥിക്കുക കൂടി ചെയ്താലെ നമുക്കു കാര്യങ്ങളും കാരണങ്ങളും അറിയൂ. എന്തായാലും കേരള പോലീസ് അന്വേഷിച്ച് കാര്യകാരണങ്ങൾ കണ്ടെത്തട്ടെ! ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
ക്യാൻസർ രോഗിയായിരുന്ന മാതാവ് എങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ! പ്രാർത്ഥനകൾ.
മനോജ് തോമസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക