പ്രയാഗ് രാജ് : മുസ്ലീം വനിതാ ഫൗണ്ടേഷന്റെ ദേശീയ പ്രസിഡന്റ് നസ്നിയൻ അൻസാരി ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി . പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പിഎച്ച്ഡി ചെയ്ത ഡോ. നജ്മ പർവീൻ, തജിം ഭരത്വംശി, അഫ്രോസ് പാണ്ഡെ മോണി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
ഗംഗ, യമുന, സരസ്വതി മാതാവിനെ താൻ ഭക്തിപൂർവ്വം നമസ്കരിച്ചുവെന്നും , മഹാകുംഭ മേളയിൽ കുളിക്കുന്നത് നമ്മുടെ പൂർവ്വികരുടെയും ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യമാണെന്നും നസ്നീൻ പറഞ്ഞു.
‘ നമ്മൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. അതിന്റെ പ്രചാരണത്തിനായി ഞാൻ എപ്പോഴും പ്രവർത്തിക്കും. അറബ് സംസ്കാരം പിന്തുടർന്ന് ഒരാൾക്ക് എങ്ങനെ മറ്റൊരു രാജ്യത്ത് താമസിക്കാൻ കഴിയും?
നമ്മുടെ പൂർവ്വികരിൽ നിന്ന് പാരമ്പര്യവും സംസ്കാരവും കൈമാറ്റം ചെയ്യപ്പെട്ടതാണ്. ഇതിൽ നിന്നാണ് കുലവും ജാതിയും ഉണ്ടാകുന്നത്. ഭാരതീയ സംസ്കാരത്തിൽ സ്വർഗത്തിൽ പോകുന്നതിന് കർമ്മമാണ് അടിസ്ഥാനമെന്ന് പറയപ്പെടുന്നു. ഈ രാജ്യത്ത് ജീവിക്കുന്ന ഓരോ വ്യക്തിയും സാംസ്കാരികമായി സനാതനനും ഹിന്ദുവുമാണ്. എല്ലാവർക്കും ജാതിയും വംശവുമുണ്ട്. നമ്മുടെ പൂർവ്വികരുടെ പേര്, പാരമ്പര്യം, ജാതി, വംശം, സ്ഥലം എന്നിവ അനുസരിച്ച് നാമെല്ലാവരും ജീവിക്കണം. മുസ്ലീം രാജ്യങ്ങളിലെ ജനങ്ങൾക്ക് സമാധാനം വേണമെങ്കിൽ സനാതന സംസ്കാരം സ്വീകരിക്കണമെന്നും നസ്നീൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: