തിരുവനന്തപുരം: ആക്കുളത്ത് ഡോക്ടര്‍ ഓടിച്ച ജീപ്പിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സംശയിക്കുന്നു. പാറശ്ശാല സ്വദേശി ശ്രീറാം (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനുവിന് (26)ഗുരുതരമായി പരിക്കേറ്റു. ഇരുവരും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരാണ്. ജീപ്പിലുണ്ടായിരുന്ന ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അമിത വേഗതയില്‍വന്ന ജീപ്പ് നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്കുളം പാലത്തില്‍ വെളുപ്പിനായിരുന്നു അപകടം. പരിക്കേറ്റ ഷാനുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക