നോട്ടീസ് പ്രകാരം സ്റ്റേഷനിൽ ഹാജരാകുന്ന പിസി ജോർജിനെ അറസ്റ്റു ചെയ്യും എന്നാണ് മലയാള മാധ്യമങ്ങൾ പറയുന്നത്.
എന്തു കാര്യത്തിന് ആണ് പിസി ജോർജിനെ അറസ്റ്റ് ചെയ്യുക…
അദ്ദേഹം ഇവിടെ എന്തെങ്കിലും കലാപം ഉണ്ടാക്കിയോ?
ഏതെങ്കിലും മതത്തിന്റെ വിശ്വാസങ്ങളെ അപമാനിച്ചോ?
ഒരു ചാനൽ ചർച്ചയിൽ എതിരാളിയുമായി തർക്കത്തിൽ ഏർപെട്ടപ്പോൾ പറഞ്ഞ ഒരു കാര്യം വെച്ച് എങ്ങനെ ആണ് ഒരു വ്യക്തിക്ക് എതിരെ കേസെടുക്കാനോ ശിക്ഷിക്കാനോ കഴിയുക… ?
എതിർ പാനലിസ്റ് ആയ ഷകിർ എന്ന ലീഗ് നേതാവിനോട് തർക്കിച്ചു ജയിക്കുക എന്നതിന് അപ്പുറം മറ്റൊരു ഉദ്ദേശവും പിസി ജോർജിന് ഇല്ല…
ഷകിറിനെയോ അയാള് പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെയോ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള യാതൊരു ധ്വനിയും പിസി ജോർജ്ജിന്റെ സംസാരത്തിൽ ഉണ്ടായിരുന്നും ഇല്ല ….!! അതു മാത്രവുമല്ല , വാദ പ്രതിവാദം നടത്തിയപ്പോൾ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും ബുദ്ധിമുട്ട് ആർക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ട് എങ്കിൽ അതു പിൻവലിക്കുന്നു എന്നും , വിഷമം തോന്നി എങ്കിൽ അതിൽ ക്ഷമ പറയുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുമുണ്ട്…. പിന്നെ എന്തു കുറ്റമാണ് പ്രതിഭാഗത്ത് ഇവർ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്???
ഒരു കാര്യം മനസ്സിലാകുക … കുറച്ചു ആളുകൾ ലോല ഹൃദയരാണ്, തൊട്ടാൽ വൃണപ്പെടുന്ന മനസ്സുള്ളവരാണ് , അതുകൊണ്ട് അത്തരക്കാരോട് എന്തെങ്കിലും അഭിപ്രായം പറഞ്ഞാലോ , മത വിമർശനം നടത്തിയാലോ ഇന്ത്യൻ നിയമ സംഹിത പ്രകാരം കൂടുതൽ തീവ്രതയിൽ കേസെടുക്കാനുള്ള വകുപ്പ് ഒന്നുമില്ല…
വാദി കഠിന ഹൃദയൻ ആയാലും ലോലൻ ആയാലും കേസ് വരുന്നത് പറഞ്ഞ കാര്യത്തിലെ മെറിറ്റ് അനുസരിച്ചാണ്… പ്രതിയുടെ ഇൻ്റൻഷൻ അടിസ്ഥാനപ്പെടുത്തിയാണ് .
തേങ്ങ തലയിൽ വീണ ഒരു വ്യക്തി കൂടുതൽ നിലവിളിച്ചു എന്ന് കരുതി കൂടുതൽ വകുപ്പുകൾ ചേർക്കാൻ കഴിയില്ലല്ലോ..!!!
പിസി ജോർജ് പറഞ്ഞത് ഒരു അഭിപ്രായ പ്രകടനം മാത്രമാണ്…. അതും ഒരു തർക്കത്തിൽ ഏർപ്പെട്ടിരുന്ന സാഹചര്യത്തിൽ… ശേഷം അതു പിൻവലിക്കുകയും ചെയ്തു…. ഈ വിഷയം അവിടെ അവസാനിപ്പിക്കേണ്ടത് ആണ്…!
അഭിപ്രായ സ്വാതന്ത്ര്യം എല്ലാ പൗരൻമാർക്കും ഉണ്ട്…. മറ്റൊരാളുടെ ജീവനും നിലനിൽപ്പിനും ഭീഷണി ഉണ്ടാകുമ്പോൾ മാത്രം ആണ് ഇത്തരം വിഷയങ്ങളിൽ കേസെടുക്കുന്നത്.
ഒന്നോർക്കണം ഈരാറ്റുപേട്ടയിൽ പിസി ക്ക് എതിരെ കേസ് കൊടുത്ത യൂത്ത് ലീഗിന്റെ റാലിയിൽ ആണ് ഒരു വിഭാഗം ആളുകളെ അമ്പല നടയിൽ കെട്ടി തൂക്കി പച്ചക്ക് ഇട്ടു കത്തിക്കും എന്ന് മുദ്രാവാക്യം വിളിച്ചത്…
അന്ന് ഒരു പ്രവർത്തകനെ പാർട്ടിയിൽ നിന്നും ഈ പേരിൽ പുറത്താക്കിയത് അല്ലാതെ കേസ് എന്തെങ്കിലും എടുത്തിരുന്നോ യൂത്ത് ലീഗ് കാരെ ??
പിസി ജോർജ് ചാനൽ ചർച്ചയിൽ പറഞ്ഞത് കേവലം ഒരു അഭിപ്രായം ആയിരുന്നു എങ്കിൽ , നിങ്ങൾ വിളിച്ചു പറഞ്ഞത് ഒരു വിഭാഗത്തിന് എതിരെ ഉള്ള വംശഹത്യാ ആഹ്വാനം ആയിരുന്നു….!
മുദ്രാവാക്യം വിളിച്ചവനും, ഏറ്റ് പറഞ്ഞവർക്കും, സംഘടന നേതാക്കൾക്കും ഒക്കെ എതിരെ ക്രിമിനൽ കേസ് എടുക്കേണ്ട വകുപ്പായിരുന്നു അതു…. പക്ഷേ ഒന്നും നടന്നില്ല…. !!
ഇവിടെ വാർത്ത ആകുന്നതും ചർച്ച ആകുന്നതും കേസെടുക്കുന്നതും ഒക്കെ ഒരു വിഭാഗത്തിന് എതിരെ പരാമർശങ്ങൾ വരുമ്പോൾ മാത്രമാണല്ലോ….!!!
കുംഭമേളയെ പരിഹസിക്കാം, ശിവലിംഗത്തെ അവഹേളിക്കാം,
ഒരു വിഭാഗം ഹിന്ദു സ്ത്രീകൾ ബ്രാഹ്മണരുടെ കൊച്ചിനെ പ്രസവിക്കാൻ നടക്കുന്നവർ ആണെന്ന് പരസ്യമായി പറയാം,
ഗണപതി മിത്ത് ആണെന്ന് പറയാം, ക്ഷേത്രത്തിന് പിരിവ് കൊടുക്കുന്നത് വേശ്യാലയത്തിൽ കൊടുക്കുന്നതിനു സമം എന്ന് പറയാം, ഓണം വിഷു ക്രിസ്മസ് ഒക്കെ ആഘോഷിക്കരുത് എന്ന് പറയാം,
സ്വന്തം രാജ്യത്തെ പട്ടാള മേധാവി അന്തരിച്ചാൽ പരിഹാസ ചിരി നടത്താം, ഐസിസ് ആങ്ങളമാരും, താലിബാൻ വിസ്മയവും, ഹമാസ് പോരാളികളും ആക്കാം, തീവ്രവാദി നേതാക്കളെ കൊണ്ട് സമ്മേളനം ഉൽഘാടിക്കാം, അവരുടെ ചിത്രം ആനപ്പുറത്ത് എഴുന്നള്ളിക്കാം,
അത്തരം വാർത്തകൾ ഇൻ്റർനാഷണൽ മാധ്യമങ്ങളിൽ ഉൾപടെ ചർച്ച ആകാം , വിനോദ സഞ്ചാരികൾ ആയ ഇസ്രായേലികളെ അപമാനിക്കാം, ഇവിടെ ആരും കേസെടുക്കില്ല…
നോട്ടീസും അയക്കില്ല….
ചാനൽ ചർച്ചയും നടക്കില്ല..
ഇതൊന്നും ഇവിടെ എത്തുന്ന ടൂറിസ്റ്റുകളെ അകറ്റും എന്നോ , നിക്ഷേപകരെ പിന്തിരിപ്പിക്കും എന്നോ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പ്രയാസം ഉണ്ടാക്കുമെന്നോ ആരും പറയില്ല…. !!
ആകെ കുറ്റം പിസി ജോർജിന് മാത്രം… !!
ആ മനുഷ്യനെ തള്ളി പറയുന്നതിന്റെ തോത് അനുസരിച്ചാണ് നിങ്ങളിലെ മതേതരത്ത്വം അളക്കപ്പെടുന്നതും! !
പ്രതികരിക്കാൻ ഇവിടെ എഴുതുക