മീറത്ത് : ഉത്തർപ്രദേശിൽ റാപിഡ് റെയില്‍ ആന്‍ഡ് മെട്രോ കോറിഡോര്‍ പദ്ധതികൾ പുരോഗമിക്കുന്നു . നാഷണല്‍ കാപിറ്റല്‍ റീജ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നടപ്പാക്കുന്ന റാപിഡ് റെയില്‍ ആന്‍ഡ് മെട്രോ കോറിഡോര്‍ . ഇതിന്റെ ഭാഗമായി മീറത്തിലെ പള്ളി കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റി . മീറത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള റോഡിന് സമീപം സ്ഥിതി ചെയ്യുന്ന പള്ളിയാണ് പൊളിച്ചു നീക്കിയത്.
പള്ളിയിലെ വൈദ്യുതിബന്ധം ഫെബ്രുവരി 20ന് വിഛേദിച്ചിരുന്നു. തുടര്‍ന്ന് കനത്ത പോലിസ് കാവലില്‍ ചുറ്റികയും മറ്റും ഉപയോഗിച്ച് പള്ളിയുടെ ചിലഭാഗങ്ങള്‍ തകര്‍ത്തു. അതിന് ശേഷം രാത്രി 1.30ഓടെ ബുള്‍ഡോസര്‍ കൊണ്ടുവന്നു പള്ളി പൊളിച്ചുകളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക