World

വൻ സാമ്പത്തിക പ്രതിസന്ധി; രാജ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായി പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസീബ്

Published by

ഇസ്ലാമാബാദ്: രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന് പാക് ധനമന്ത്രി മുഹമ്മദ് ഔറംഗസീബ്. പാകിസ്ഥാന്റെ സാഹചര്യം വളരെ പരിതാപകരമാണ്. രാജ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. അതിനി വളര്‍ത്തിയെടുക്കണമെങ്കില്‍ അടിയന്തര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാനില്‍ സംഘടിപ്പിച്ച സെനറ്റ് കാലാവസ്ഥാ വ്യതിയാന സമിതിയില്‍ സംസിക്കുമ്പോഴാണ് മന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചിട്ടുണ്ട്. അടുത്താഴ്ച അന്താരാഷ്‌ട്ര നാണയ നിധിയില്‍ നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പയായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം നേരിടുന്ന വെല്ലുവിളികള്‍, വായ്പ നല്‍കുന്നവരുമായുള്ള ചര്‍ച്ചകള്‍ എന്നവയെപ്പറ്റിയെല്ലാം അദ്ദേഹം വിശദീകരിച്ചു. വായ്പാദാതാക്കളുമായി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും നിലവില്‍ നികുതി നയത്തിനാണ് ധനമന്ത്രാലയം പ്രാധാന്യം നല്‍്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by