മലപ്പുറം: സേവാനിധിയെന്നാല്‍ കേവലം ധനസമാഹരണം മാത്രമല്ല ആത്മസമര്‍പ്പണം കൂടിയാണെന്ന് തെളിയിച്ച് മലപ്പുറത്തെ ദമ്പതികള്‍. സേവാനിധി 2025ന്റെ തുടക്കമായ ഇന്നലെയാണ് മഞ്ചേരിയിലുള്ള ജാനകിദേവി അമ്മയും ഭര്‍ത്താവ് ഇ.കെ. ബാലകൃഷ്ണനും തങ്ങളുടെ പേരിലുള്ള സ്ഥലം സേവാഭാരതിക്ക് മഹാനിധിയായി സമര്‍പ്പിച്ചത്.
ദേശീയ സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി. രാജീവ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കെ. സുരേഷ് കുമാര്‍, ഉത്തര കേരള പ്രാന്ത സഹ സേവാപ്രമുഖ് കെ. ദാമോദരന്‍, ദേശീയ സേവാഭാരതി മലപ്പുറം ജില്ലാ പ്രസിഡന്റ് എം. ബാബു, വിഭാഗ് സഹ പ്രചാര്‍ പ്രമുഖ് ഇ. ശശിധരന്‍, ജില്ലാ സംഘടനാ സെക്രട്ടറി സി.പി. നന്ദകുമാര്‍, വളാഞ്ചേരി ഖണ്ഡ് പ്രൗഢ പ്രമുഖ് എ.വി. സുന്ദരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: