Business

അജയ് ദേവഗണിന്റെ പിന്തുണയുള്ള 10,000 രൂപയില്‍ നിന്നും 2.7 ലക്ഷമാക്കിയ ഓഹരി ഏതാണ്? വില 200 രൂപയില്‍ താഴെ

നടന്‍ അജയ് ദേവഗണിന്‍റെ പതിനായിരം രൂപ നിക്ഷേപം 2.7 ലക്ഷമാക്കി ഉയര്‍ത്തിയ ഓഹരി ശ്രദ്ധയാകര്‍ഷിക്കുന്നു. അജയ് ദേവഗണ്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും നിര്‍മ്മിച്ചതും ഈ കമ്പനി തന്നെയാണ്.

Published by

മുംബൈ:നടന്‍ അജയ് ദേവഗണിന്റെ പിന്തുണയുള്ള പതിനായിരം രൂപയുടെ നിക്ഷേപം 2.7 ലക്ഷമാക്കി ഉയര്‍ത്തിയ ഓഹരി ശ്രദ്ധയാകര്‍ഷിക്കുന്നു. അജയ് ദേവഗണ്‍ അഭിനയിച്ച മിക്ക ചിത്രങ്ങളും നിര്‍മ്മിച്ചതും ഈ കമ്പനി തന്നെയാണ്.

പതിനായിരം രൂപയുടെ നിക്ഷേപത്തെ പല മടങ്ങാക്കി വളര്‍ത്തിക്കൊടുത്ത ഈ കമ്പനിയുടെ പേര് പനോരമ സ്റ്റുഡിയോസ് ഇന്‍റര്‍നാഷണല്‍ ആണ്. അഞ്ച് വര്‍ഷത്തില്‍ ഏകദേശം 2500 ശതമാനം വളര്‍ച്ചയാണ് നേടിക്കൊടുത്തത്.

അജയ് ദേവഗണിന്റെ ദൃശ്യം, ദി ഡിപ്ലോമാറ്റ് എന്നീ സിനികള്‍ നിര്‍മ്മിച്ചത് പനോരമ സ്റ്റുഡിയോസ് ആണ്. ഇപ്പോള്‍ 197 രൂപ 45 പൈസയാണ് വില. ഈ വെള്ളിയാഴ്ച ഈ ഓഹരിയുടെ വില ഏകദേശം ഒമ്പത് ശതമാനത്തോളം കുതിച്ചുയര്‍ന്നിരുന്നു. പത്ത് രൂപയില്‍ താഴെയായിരുന്നു അഞ്ച് വര്‍ഷം മുന്‍പ് ഈ ഓഹരിയുടെ വില. അതാണ് ഇപ്പോള്‍ 197 രൂപ 45 പൈസയില്‍ എത്തിയത്.

2024 ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 37.35 ശതമാനം ഇടിഞ്ഞിരുന്നു. അതേ സമയം വരുമാനത്തില്‍ 2.15 ശതമാനം വളര്‍ച്ചയും ഉണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക