India

തകർക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ഹൈന്ദവവീര്യം കാട്ടി മഹാകുംഭമേള ; രണ്ട് ദിവസത്തിനുള്ളിൽ നേടുക മൂന്ന് ലോക റെക്കോർഡുകൾ

Published by

പ്രയാഗ്‌രാജ് ; ത്രിവേണി സംഗമത്തിൽ നടക്കുന്ന മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്താൻ ഭക്തർ ഇപ്പോഴും എത്തിച്ചേരുന്നു. അതേസമയം രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ലോക റെക്കോർഡുകൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് മഹാകുംഭമേള .

ഫെബ്രുവരി 24 ന് നടക്കുന്ന മഹാ കുംഭമേളയിൽ രണ്ട് ലോക റെക്കോർഡുകൾ പിറക്കും. ഗംഗാഘട്ടിൽ 10 കിലോമീറ്റർ ദൂരത്തിൽ 15,000 ശുചീകരണ തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാകും ആദ്യം റെക്കോർഡിൽ ഇടം നേടുക . മഹാകുംഭമേളയുടെ പരേഡ് ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന ത്രിവേണി മാർഗിൽ 1000 ഇ-റിക്ഷകൾക്ക് പകരം 550 ഷട്ടിൽ ബസുകൾ സർവീസ് നടത്തി റെക്കോർഡ് സൃഷ്ടിക്കും

ഫെബ്രുവരി 25 ന് 10,000 ത്തോളം ഹാൻഡ് പ്രിന്റിംഗ് നടത്തിയും റെക്കോർഡ് സൃഷ്ടിക്കും . ഈ മാസം 14, 15 തീയതികളിൽ നടത്താനിരുന്ന ഈ പരിപാടികൾ തിരക്ക് കാരണമാണ് നീട്ടി വച്ചത്.അതേസമയം ആരൊക്കെ തകർക്കാനും, അവഹേളിക്കാനും ശ്രമിച്ചാലും അതിനെയെല്ലാം അതിജീവിച്ച് ലോകത്തെ സനാതന വിശ്വാസികളുടെ നെഞ്ചിൽ ഇടം നേടുകയാണ് ഈ മഹാമേള.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by