ന്യൂദല്‍ഹി: ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പ്രിന്‍സിപ്പല്‍ സെക്രട്ടറി -2’ ആയി നിയമിച്ചു. അദ്ദേഹം ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.ആറ് വര്‍ഷം റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗവര്‍ണറായി തുടര്‍ന്ന ശക്തികാന്ത ദാസ് കഴിഞ്ഞ ഡിസംബറിലാണ് സ്ഥാനമൊഴിഞ്ഞത്.
67 കാരനായ ശക്തികാന്ത ദാസ് 1980 ബാച്ച് തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും ബര്‍മിംഗ്ഹാം സര്‍വകലാശാലയില്‍ നിന്ന് പൊതുഭരണത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക