ന്യൂഡൽഹി : 38000 ജീവനക്കാരുള്ള, 11 ബില്യൺ ഡോളർ വാർഷിക ചെലവുള്ള ലോകമാകെ പ്രശസ്തമായ അന്വേഷണ ഏജൻസി നയിക്കുന്ന ഇന്ത്യക്കാരൻ അതാണ് കാഷ് പട്ടേൽ . എഫ്ബിഐയെ നയിക്കുന്ന ആദ്യത്തെ ഹിന്ദു-ഇന്ത്യൻ വംശജൻ . ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ കാഷ് പട്ടേലിന്റെ പല നടപടികളും മുൻപും ചർച്ചയായിട്ടുണ്ട്. എല്ലാറ്റിനുമുപരിയായി രാമക്ഷേത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളാണ് വീണ്ടും ചർച്ച ചെയ്യപ്പെടുന്നത് .
അക്കാലത്ത്, പല മാധ്യമങ്ങളും 2024 ജനുവരി 22-ന് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയതിനെ ഉയർന്നുവരുന്ന ഹിന്ദു ദേശീയതയുടെ പ്രതീകമായി അവതരിപ്പിച്ചു. എന്നാൽ , കാഷ് പട്ടേൽ അതിനെ ശക്തമായി വിമർശിക്കുകയും ഹിന്ദു പൈതൃകത്തെയും അവഗണിച്ചതിന് റിപ്പോർട്ടുകളെ വിമർശിക്കുകയും ചെയ്തു. തർക്കമന്ദിരത്തെ പറ്റി സംസാരിക്കുന്ന മാധ്യമങ്ങൾ അയോദ്ധ്യയുടേ 500 വർഷം പഴക്കമുള്ള ചരിത്രം റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘500 വർഷം പഴക്കമുള്ള ചരിത്രത്തിന് പകരം മാധ്യമങ്ങൾ 50 വർഷം പഴക്കമുള്ള ചരിത്രമാണ് പ്രചരിപ്പിച്ചത്’ എന്നും കാഷ് പട്ടേൽ പറഞ്ഞു .
” പ്രധാനമന്ത്രി മോദി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്‌ക്കായി അവിടെ പോയപ്പോൾ , വാഷിംഗ്ടണിലെ എല്ലാ പത്രങ്ങളും കഴിഞ്ഞ 50 വർഷത്തെ ചരിത്രം മാത്രമാണ് റിപ്പോർട്ടുകളായി നൽകിയത് . 500 വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം അവർ മറന്നു. നിങ്ങൾ ഒരു ഹിന്ദുവായാലും മുസ്ലീമായാലും, 1500-ൽ ഒരു ഹിന്ദു ദൈവത്തിന് വേണ്ടി അവിടെ ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നു, അത് പൊളിച്ചുമാറ്റി, 500 വർഷമായി അവർ അത് തിരികെ നേടാൻ ശ്രമിക്കുകയാണ്.” അത് എപ്പോഴും മനസിലാക്കണം .
യുഎസ് മാധ്യമങ്ങളുടെ വാർത്താ പ്രചരണത്തെ തെറ്റായ വിവര പ്രചാരണമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ” വാഷിംഗ്ടണിലെ ഭരണകൂടം ചരിത്രത്തിന്റെ ആ ഭാഗം മറന്നു, ഇന്ത്യയ്‌ക്കും പ്രധാനമന്ത്രിയുടെ ( നരേന്ദ്ര മോദി ) സ്ഥാനത്തിനും ഹാനികരമായ ഒരു തെറ്റായ വിവര പ്രചാരണം ആരംഭിച്ചതായി ഞാൻ കരുതുന്നു. ,” അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ ഏറ്റവും വിശ്വസ്തരിൽ വിശ്വസ്തനായാണ് കാഷ് പട്ടേൽ അറിയപ്പെടുന്നത്. മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ ആദ്യ പോരാളിയുമാണെന്നും അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം മാറ്റിവച്ചതെന്നുമാണ് ട്രംപ് തന്നെ കാഷിനെ കുറിച്ച് മുൻപ് നടത്തിയ പ്രശംസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: