Kerala

കുണ്ടറയിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമമെന്ന് സംശയം; പാളത്തിന് കുറുകെ രണ്ടു തവണ ടെലിഫോൺ പോസ്റ്റ് വച്ചു

Published by

കുണ്ടറ: ആറുമുറിക്കട പഴയ ഫയര്‍‌സ്റ്റേഷന് സമീപം റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. എഴുകോൺ പോലീസ് എത്തി പോസ്റ്റ് മാറ്റിയതിന് പിന്നാലെ വീണ്ടും പോസ്റ്റ് വച്ചതായാണ് വിവരം.

രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയത്തിൽ പോലീസും റയിൽവേ വിഭാഗവും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by