Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കീം 2025: മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2025, 09:53 am IST
in Education

വിജ്ഞാപനം, പ്രോസ്‌പെക്ടസ് www.cee.kerala.gov.in ല്‍
മാര്‍ച്ച് 10 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം
മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിന് ‘നീറ്റ് യുജി 2025’ ല്‍ യോഗ്യത നേടണം
ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ജൂണ്‍ 30 നകം ‘നാറ്റ-2025’ യോഗ്യത നേടണം
എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെ
കേരളത്തിലെ എന്‍ജനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്‌പെക്ടസും www.cee.kerala.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ച് 10 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

മെഡിക്കല്‍/അനുബന്ധ കോഴ്‌സുകൡ പ്രവേശനത്തിന് ‘നീറ്റ് യുജി 2025’ ല്‍ യോഗ്യത നേടണം. ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ജൂണ്‍ 30 നകം ‘നാറ്റ 2025’ ല്‍ യോഗ്യത നേടിയിരിക്കണം. എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകളിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഏപ്രില്‍ 24 മുതല്‍ 28 വരെ തീയതികളിലായി നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷയില്‍ യോഗ്യത/റാങ്ക് നേടണം.

കോഴ്‌സുകള്‍: മെഡിക്കല്‍- എംബിബിഎസ്, ബിഡിഎസ്, ബിഎച്ച്എംഎസ് (ഹോമിയോ), ബിഎഎംഎസ് (ആയുര്‍വേദ), ബിഎസ്എംഎസ് (സിദ്ധ), ബിയുഎംഎസ് (യുനാനി).
മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍- ബിഎസ്‌സി (ഓണേഴ്‌സ്), അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, അഗ്രിബിസിനസ് മാനേജ്‌മെന്റ്, ക്ലൈമറ്റ് ചെയിഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്; ബിടെക് ബയോടെക്‌നോളജി, ബിവിഎസ്‌സി ആന്റ് എഎച്ച് (വെറ്ററിനറി), ബിഎഫ്എസ്‌സി (ഫിഷറീസ്).

എന്‍ജിനീയറിങ് കോഴ്‌സുകള്‍- ബിടെക് (കേരള സാങ്കേതിക സര്‍വ്വകലാശാല, കേരള സര്‍വ്വകലാശാല, കാലിക്കറ്റ്, കേരള കാര്‍ഷിക സര്‍വ്വകലാശാല (ബിടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, ഫുഡ് ടെക്‌നോളജി), കേരള വെറ്ററിനറി സര്‍വകലാശാല ആന്റ് അനിമല്‍ സയന്‍സസ് (ബിടെക്- ഡെയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി), കുഫോസ് (ബിടെക്- ഫുഡ് ടെക്‌നോളജി); ഫാര്‍മസി (ബിഫാം); ആര്‍ക്കിടെക്ചര്‍ (ബി ആര്‍ക്).

പ്രവേശന യോഗ്യത: കേരളീയര്‍ക്കും കേരളീയേതര വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനവും ഇംഗ്ലീഷ് അടക്കം ഈ വിഷയങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേക മിനിമം മാര്‍ക്കും നേടി പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

ബിഎഎംഎസ്, ബിഎച്ച്എംഎസ് കോഴ്‌സുകളിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷ് അടക്കം ഈ വിഷയങ്ങള്‍ക്ക് ഒാരോന്നിനും മിനിമം മാര്‍ക്കും നേടി പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.

ബിഎസ്എംഎസ് കോഴ്‌സിലേക്ക് തൊട്ട് മുകളിലെ യോഗ്യതയോടൊപ്പം പത്ത്/പന്ത്രണ്ട് ക്ലാസില്‍ തമിഴ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ബിഎസ്എംഎസ് പ്രവേശനം നേടി ആദ്യവര്‍ഷത്തിനുള്ളില്‍ തമിഴ് കോഴ്‌സ് വിജയിച്ചിരിക്കണം.

ബിയുഎംഎസ് കോഴ്‌സിലേക്ക് ബിഎഎംഎസ്, ബിഎച്ച്എംഎസ് കോഴ്‌സുകള്‍ക്കുള്ള യോഗ്യതയോടൊപ്പം പത്ത്/പന്ത്രണ്ട് ക്ലാസില്‍ ഉറുദു/അറബിക്/പേര്‍ഷ്യന്‍ ഒരു വിഷയമായി പഠിച്ച് പാസായിരിക്കണം.

ബിഎസ്‌സി അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, അഗ്രി ബിസിനസ് മാനേജ്‌മെന്റ്, ബിടെക് ബയോടെക്‌നോളജി, ബിഎഎഫ്‌സിസി കോഴ്‌സുകളിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.

ബിഎസ്‌സി ക്ലൈമറ്റ് ചെയിഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ പ്രവേശനത്തിന് തൊട്ട് മുകളിലെ യോഗ്യതയോടൊപ്പം ഹയര്‍ സെക്കന്ററി തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണമെന്നുണ്ട്.

ബിവിഎസ്‌സി ആന്റ് എഎച്ച് കോഴ്‌സിലേക്ക് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്ക് നേടി പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ബിഎസ്‌സി ബിരുദക്കാരെയും എംബിബിഎസ്/ബിഡിഎസ്/ബിഎഎംഎസ്/ബിഎസ്എംഎസ് കോഴ്‌സുകളിലേക്ക് പരിഗണിക്കും.

എന്‍ജിനീയറിങ്/ബിടെക് കോഴ്‌സുകളിലേക്ക് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് നിര്‍ബന്ധ വിഷയങ്ങളായും കെമിസ്ട്രി/കമ്പ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ബയോളജി എന്നിവയിലൊന്ന് ഓപ്ഷണല്‍ വിഷയമായും പഠിച്ച് ഈ മൂന്ന് വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.

ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ഫിസിക്‌സ്, മാത്തമാറ്റിക്‌സ് നിര്‍ബന്ധ വിഷയമായും കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍സയന്‍സ്/ഐടി/ഇന്‍ഫര്‍മാറ്റിക്‌സ് പ്രാക്ടീസ്/എന്‍ജിനീയറിങ് ഗ്രാഫിക്‌സ്/ബിസിനസ് സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഐഛിക വിഷയമായി പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ 45 ശതമാനം മാര്‍ക്കോടെ പാസായവര്‍ക്കും അല്ലെങ്കില്‍ 10+3 ഡിപ്ലോമ (മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം) 45% മാര്‍ക്കോടെ വിജയിച്ചവര്‍ക്കും അര്‍ഹതയുണ്ട്. കൂടാതെ ‘നാറ്റ 2025’ ല്‍ യോഗ്യത നേടിയിരിക്കണം.

ബിഫാം കോഴ്‌സിലേക്ക് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ബയോളജി വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.

എസ്‌സി/എസ്ടി/എസ്ഇബിസി/ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയില്‍ മാര്‍ക്കിളവുണ്ട്.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടികളും കോളേജുകളും കോഴ്‌സുകളും എന്‍ജിനീയറിങ് ശാഖകളും അടക്കം സമഗ്രവിവരങ്ങള്‍ ‘കീം 2025’ പ്രോസ്‌പെക്ടസിലുണ്ട്.

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെയുള്ള തീയതികളില്‍ ഉച്ചക്ക് ശേഷം 2 മുതല്‍ 5 മണിവരെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വച്ച് നടത്തും. ഏപ്രില്‍ 22, 23, 29, 30 തീയതികള്‍ ബഫര്‍ ഡേ എന്ന നിലയില്‍ പരിഗണിക്കും. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങളും പരീക്ഷാകേന്ദ്രങ്ങളും പ്രോസ്‌പെക്ടസിലുണ്ട്.

അപേക്ഷാ ഫീസ്: എന്‍ജിനീയറിങ്/ഫാര്‍മസി 875 രൂപ (എസ്‌സി 375 രൂപ), ഇവ രണ്ടിനും കൂടി യഥാക്രമം 1125 രൂപ, 500 രൂപ; ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/അനുബന്ധം 625 രൂപ (എസ്‌സി 250 രൂപ), എന്‍ജനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകള്‍ക്ക് 1300 രൂപ, (എസ്‌സി 525 രൂപ). പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് ഫീസില്ല. വെബ്‌സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപേക്ഷ സമര്‍പ്പിക്കണം.

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം: അപേക്ഷ മാര്‍ച്ച് 16 വരെ

കാസര്‍കോട്: കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് (ഐടെപ്) അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍സിഇടി) വഴിയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം.

ബി.എസ്.സി. ബി.എഡ്. (ഫിസിക്സ്), ബി.എസ്.സി. ബി.എഡ്. (സുവോളജി), ബി.എ. ബി.എഡ്. (ഇംഗ്ലീഷ്), ബി.എ. ബി.എഡ്. (എക്കണോമിക്സ്), ബി.കോം. ബി.എഡ്. എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ബി.കോം. ബി.എഡ്ഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്. https://exams.nta.ac.in/NCET അല്ലെങ്കില്‍ https://ncte.gov.in സന്ദര്‍ശിച്ച് മാര്‍ച്ച് 16 രാത്രി 11.30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മാര്‍ച്ച് 18, 19 തീയതികളില്‍ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ട്.

ഏപ്രില്‍ ആദ്യ വാരത്തില്‍ പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് ലഭിക്കും. ഏപ്രില്‍ 29നാണ് പരീക്ഷ. ഇതിന് മൂന്ന് ദിവസം മുന്‍പ് പ്രവേശന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. എന്‍ടിഎ ഹെല്‍പ്പ് ഡസ്‌ക്: 01140759000, ഇ മെയില്‍: [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in അല്ലെങ്കില്‍ എന്‍ടിഎ വെബ്സൈറ്റ് www.nta.ac.in സന്ദര്‍ശിക്കുക.

Tags: kasargodSpecialPeriya central universityTeacher education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

Kerala

‘കാസര്‍കോട്‌ വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.