India

രേഖ ഗുപ്തയ്‌ക്ക് വാക്ക് ഒന്നേ ഉള്ളൂ , അത് നടപ്പിലാക്കും : ആയുഷ്മാൻ ഭാരത് പദ്ധതി വഴി പത്ത് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കി

പ്രാരംഭ ഘട്ടത്തിൽ ദൽഹിയിലെ 66 ആശുപത്രികളെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ദൽഹിയിൽ 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകും. ഇതുപ്രകാരം അഞ്ച് ലക്ഷം രൂപ കേന്ദ്രവും അഞ്ച് ലക്ഷം രൂപ സംസ്ഥാന സർക്കാരും വഹിക്കും.

Published by

ന്യൂദൽഹി : ദൽഹിയിൽ അധികാരം മാറിയതോടെ കേന്ദ്രസർക്കാർ ആരംഭിച്ച ക്ഷേമ പദ്ധതികൾ ബിജെപി സർക്കാൻ നടപ്പാക്കിത്തുടങ്ങി. ആയുഷ്മാൻ ഭാരത് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ചതായി അറിയിച്ചു. തുടക്കത്തിൽ ദൽഹിയിലെ 6.4 ലക്ഷം കുടുംബങ്ങൾ ഈ പദ്ധതിയുടെ പരിധിയിൽ വരും. മാധ്യമപ്രവർത്തകരോട് സംസാരിച്ച ആയുഷ്മാൻ ഭാരത് മിഷൻ ഡയറക്ടർ കിരൺ ഗോപാൽ വാസ്‌ക ഇക്കാര്യം സ്ഥിരീകരിച്ചു.

ദൽഹി ഒരു മെട്രോപൊളിറ്റൻ നഗരമാണെന്നും അതിനാൽ ദൽഹി സർക്കാർ മാനദണ്ഡങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും തുടർന്ന് ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഈ പട്ടികയിൽ നേരിയ വ്യത്യാസമുണ്ടാകാമെന്ന് ആയുഷ്മാൻ മിഷൻ ഡയറക്ടറും സമ്മതിച്ചിട്ടുണ്ട്. ഈ പട്ടികയ്‌ക്ക് പുറമെ 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള 6 ലക്ഷം വയോജനങ്ങൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം സൗജന്യ ചികിത്സയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ 6,000 ആശ പ്രവർത്തകരെയും 1,500 അംഗൻവാടി ജീവനക്കാരെയും ഇതിൽ ഉൾപ്പെടുത്തും. ഇതിനുള്ള പ്രവർത്തനങ്ങളും ദൗത്യ രൂപത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ കീഴിൽ ദേശീയ ആരോഗ്യ അതോറിറ്റി ദൽഹിയിലെ ആരോഗ്യ ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകാൻ തുടങ്ങിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ ദൽഹിയിലെ 66 ആശുപത്രികളെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ദൽഹിയിൽ 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകും. ഇതുപ്രകാരം അഞ്ച് ലക്ഷം രൂപ കേന്ദ്രവും അഞ്ച് ലക്ഷം രൂപ സംസ്ഥാന സർക്കാരും വഹിക്കും. മുഖ്യമന്ത്രി രേഖ ഗുപ്തയും ഇത് സംബന്ധിച്ച് ഒരു പ്രഖ്യാപനം നടത്തി. അതേസമയം മോദിയുടെ ഉറപ്പിന് ഒരു അർത്ഥമേയുള്ളൂവെന്നും എല്ലാ ഉറപ്പുകളും നിറവേറ്റപ്പെടുമെന്നും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by