കൊച്ചി : മഹാകുംഭമേളയെ അധിക്ഷേപിച്ച സി. കെ വിനീതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാനാണ് സി. കെ വിനീതിന്റെ ഈ ചൊറിച്ചിലെന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ് പറഞ്ഞു.
ആർപി സിംഗ്,വിക്കി കൗശൽ, ഹേമാമാലിനി തുടങ്ങിയവർ മഹാ കുംഭമേളയിൽ പുണ്യസ്നാനം ചെയ്തിട്ടുണ്ട്. ഇവർക്കാർക്കും തോന്നാത്ത ചൊറിച്ചിൽ ഫുട്ബോളർ സി.കെ വിനീതിന് തോന്നാൻ കാരണമെന്തെന്നറിയില്ല.കൃത്യമായി ഹാജരാവാത്തതിനാൽ കേന്ദ്രസർക്കാർ ജോലി ഇല്ലാതായതോ, കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി വാങ്ങാനോ ഒക്കെ ആയിരിക്കാം. എന്തായാലും വിനീതിന്റെ അഭിപ്രായമല്ല മഹാ കുംഭമേളയിൽ പങ്കെടുത്ത മറ്റ് കായികതാരങ്ങളടക്കമുള്ള മഹാഭൂരിപക്ഷത്തിനും.
“മഹാ കുംഭിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും, 40 കോടി ആളുകൾക്ക് വേണ്ട സജ്ജീകരണം ഒരുക്കുക എന്നുള്ളത് ചിന്തിക്കാൻ പോലും സാധിക്കുന്ന കാര്യമല്ലെങ്കിലും സർക്കാർ വളരെ മികച്ച രീതിയിൽ അത് കൈകാര്യം ചെയ്തുവെന്നുമാണ് ” ആർ.പി സിംഗ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
യൂറോപ്യൻ യൂണിയന്റെ മൊത്തം ജനസംഖ്യ ഏകദേശം 44 കോടിയാണ്. റഷ്യയുടേത് 15 കോടിയും. കുംഭമേളയിൽ ഇതുവരെ പങ്കെടുത്തത് ഏകദേശം 50 കോടിയോളം ജനങ്ങളാണ്.144 വർഷങ്ങളിൽ ഒരിക്കൽ മാത്രം നടക്കുന്ന ഈ മഹാസംഗമത്തിൽ അഭിമാനം കൊള്ളുന്നതിനു പകരം ആരെയോ തൃപ്തിപ്പെടുത്താൻ നടത്തുന്ന ഇത്തരം അഭിപ്രായപ്രകടനങ്ങളെ തള്ളിക്കളയുക മാത്രമാണ് പോംവഴിയെന്ന് ശ്യാംരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: