Kerala

പണിമുടക്കിയ ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്ന് കെഎസ്ആര്‍ടിസി

ഈ മാസം നാലിന് ആയിരുന്നു കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്കിയത്

Published by

തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്ന് കെഎസ്ആര്‍ടിസിയുടെ നിര്‍ദേശം. റെഗുലര്‍ ശമ്പള ബില്ലിന്റെ കൂടെ എഴുതരുതെന്നാണ് ഉത്തരവ്.

സ്പാര്‍ക് സെല്ലില്‍ നിന്നും അനുമതി ലഭിക്കുന്ന മുറയ്‌ക്ക് മാത്രം അംഗീകാരം നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കി.എന്നാല്‍ ശമ്പളം വൈകിപ്പിക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടന ടിഡിഎഫ് ആരോപിച്ചു.

ഈ മാസം നാലിന് ആയിരുന്നു കെഎസ്ആര്‍ടിസിയിലെ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്കിയത്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യുക ഡി.എ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവിറക്കുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക എന്നതുള്‍പ്പെടെ 12 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by