കൊച്ചി ; ലോകമെമ്പാടുമുള്ള സനാതനവിശ്വാസികളുടെ വിശ്വാസമായ മഹാകുംഭമേളയെ അവഹേളിച്ച കേരള ഫുട്ബോൾ താരം സി. കെ വിനീതിനെതിരെ പ്രതിഷേധം ശക്തമാകുന്നു . 57 കോടി ജനങ്ങളുടെ വിശ്വാസത്തെയാണ് വിനീത് തള്ളിപ്പറഞ്ഞിരിക്കുന്നത്.
കുംഭമേള വെറും ആൾക്കൂട്ടം മാത്രമാണെന്നും ചൊറിച്ചിൽ വരുത്താൻ താത്പര്യമില്ലാത്തതിനാൽ കുംഭമേള സന്ദർശിച്ചപ്പോൾ കുളിക്കാനിറങ്ങിയില്ലെന്നായിരുന്നു വിനീതിന്റെ വാക്കുകൾ. മാതൃഭൂമി അക്ഷരോത്സവത്തില്ലായിരുന്നു പരാമർശം. നേരത്തെ തിരുവനന്തപുരത്തെ അക്കൗണ്ടന്റ് ജനറല്‍ ഒാഫിസില്‍ ജോലി ചെയ്തിരുന്ന വിനീതിനെ ജോലിയിൽ നിന്ന് കേന്ദ്രസർക്കാർ പുറത്താക്കുകയായിരുന്നു.
തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് വിനീതിനെ എജിസ് ഒാഫിസിലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.വിനീതിന്റെ നഷ്ടപ്പെട്ട ജോലി തിരിച്ചു നല്കാന് സാധ്യമല്ലെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അന്ന് വ്യക്തമാക്കിയിരുന്നു.പിന്നാലെ വിനീതിന് സംസ്ഥന സർക്കാർ ജോലി നൽകിയിരുന്നു.
അതിനു ശേഷം മോദി സർക്കാരിനെ കുറ്റം പറയാനുള്ള ഒരു സാഹചര്യവും വിനീത് ഒഴിവാക്കാറില്ല . അതിന്റെ ഭാഗമായാണ് ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചതും . നിരവധി പേരാണ് വിനീതിനെ വിമർശിച്ച് രംഗത്തെത്തിയത് . ‘ കേന്ദ്രസർക്കാർ ജോലി ഉണ്ടായിട്ടും അതിന് കൃത്യമായി പോകാതെ മുങ്ങിനടന്നതിന്റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ “ചൊറി” ചേട്ടന് ഇതുവരെയും മാറിയിട്ടില്ല.
അഭയം കൊടുത്ത കെ-ഭൂതനെ പാടിപ്പുകഴ്ത്താൻ ചേട്ടന് മടിയും ഇല്ല. എന്തായാലും ഭൂതന്റെ വീടിന്റെ തൊട്ടടുത്തുള്ള ആമയിഴഞ്ചാൻ തോടിനെ കുറിച്ച് ചേട്ടൻ ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ചേട്ടൻ പറഞ്ഞ മാതിരി വെള്ളത്തിൽ മുങ്ങി ചൊറി പിടിക്കുകയല്ല, ജീവൻ നഷ്ടപ്പെട്ട മലയാളി ഉണ്ട് ചേട്ടാ ഇവിടെ. പേര് ജോയി‘ എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് .
എന്തായാലും സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ടതിന്റെ “ചൊറി” ചേട്ടന് ഇതുവരെയും മാറിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: