ന്യൂദല്‍ഹി: ഭാരതത്തിലെ ഋഷിമാര്‍ പണ്ടുപണ്ടേ പറഞ്ഞകാര്യം കണ്ടെത്തി അമേരിക്കയിലെ ശാസ്ത്രജ്ഞന്‍. ഭഗവദ്ഗീതയില്‍ പറയുന്നത് ആത്മാവ് വസ്ത്രങ്ങള്‍ മാറുന്നതുപോലെ ശരീരത്തെ മാറുന്നു എന്നാണ്. അതുപോലെ മനുഷ്യന് ആത്മാവുണ്ടെന്നും മരിച്ചുകഴിഞ്ഞാല്‍ അത് തലച്ചോറില്‍ നിന്നും പുറത്തേക്ക് പോകുന്നുവെന്നും ആണ് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയിലെ അനസ്തീഷ്യാ വിദഗ്ധനായ ഡോ.സ്റ്റുവര്‍ട് ഹാമറോഫാണ് ആത്മാവ് സംബന്ധിച്ച സുപ്രധാന കാര്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
മനുഷ്യകുലം ഉണ്ടായ കാലം മുതല്‍ ഉയരുന്ന ചോദ്യമാണ് ആത്മാവ് ഉണ്ടോ ഇല്ലയോ എന്നത്. ഡോ. സ്റ്റുവര്‍ട്ട് ഹാമറോഫ് പറയുന്നത് തലച്ചോറിലാണ് ബോധം സൃഷ്ടിക്കപ്പെടുന്നത് എന്നാണ്. മൂന്ന് പതിറ്റാണ്ടായി വിമര്‍ശനം നേരിട്ടുകൊണ്ടിരുന്ന ഡോ. സ്റ്റുവര്‍ട്ട് ഹാമറോഫിന്റെ കണ്ടെത്തലുകള്‍ ഏറെക്കുറെ ശരിയാണെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ഇദ്ദേഹത്തെ നേരത്തെ വിമര്‍ശിച്ചിരുന്ന പലരും. അനസ്തീറ്റിസ്റ്റായി ജോലി ചെയ്തിരുന്ന ഡോ.സ്റ്റുവര്‍ട് ഹാമറോഫ് ശസ്ത്രക്രിയയ്‌ക്ക് കൊണ്ടുവരുന്ന രോഗികള്‍ക്ക് അനസ്തീഷ്യ നല്‍കുമ്പോള്‍ അവരുടെ ബോധം നഷ്ടപ്പെടുന്നതില്‍ നിന്നുള്ള ചോദ്യങ്ങളാണ് അദ്ദേഹത്തെ ആത്മാവ് എന്ന സങ്കല്‍പത്തിലേക്കും അത് യാഥാര്‍ത്ഥ്യമാണെന്ന പഠനത്തിലേക്കും എത്തിച്ചത്.
മരിക്കുമ്പോള്‍ മനുഷ്യന്റെ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം ഊര്‍ജ്ജം പുറത്തേക്ക് പോകുന്നു എന്നാണ് ഡോ. സ്റ്റുവര്‍ട്ട് ഹാമറോഫിന്റെ സംഘം കണ്ടെത്തിയിരിക്കുന്നത്. ആത്മാവ് ശരീരത്തെ വിട്ടുപോകുന്നതാണ് ഇതെന്നും അദ്ദേഹം പറയുന്നു. ആശുപത്രിയില്‍ മരിച്ച രോഗികളുടെ തലച്ചോറില്‍ നടത്തിയ ഗവേഷണങ്ങളില്‍ നിന്നാണ് ഇക്കാര്യം മനസ്സിലാക്കിയത്.
അതീവ ഗുരുതരമായ രീതിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചില രോഗികളുടെ തലച്ചോറില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതിന് മുമ്പ് സെന്‍സറുകള്‍ സ്ഥാപിച്ചാണ് ഗവേഷകര്‍ ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഈ രോഗികളുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും പൂജ്യത്തിലേക്ക് താഴ്ന്നതിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നിരീക്ഷിച്ചത്. അപ്പോഴാണ് മരിക്കുമ്പോള്‍ മരിച്ചവരുടെ തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരം എനര്‍ജി പുറത്തേക്ക് പ്രവഹിക്കുന്നതായി കണ്ടെത്തിയത്. ഇത് ഒന്നുകില്‍ മരണത്തോട് അടുത്ത അവസ്ഥയോ അല്ലെങ്കില്‍ ആത്മാവ് ശരീരത്തെ വിടുന്നതോ ആയിരിക്കാമെന്നാണ് ഡോ.സ്റ്റുവര്‍ട്ടും മറ്റ് ഗവേഷകരും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
രോഗികള്‍ മരിച്ച ഉടന്‍ ആത്മാവ് പുറത്ത് പോകുന്നില്ല. പിന്നെയും 20 മിനിറ്റോളം അത് തലച്ചോറില്‍ കുടികൊള്ളുന്നു എന്നും ഇവര്‍ കണ്ടെത്തി. ഒരു രോഗിയുടെ ഹൃദയമിടിപ്പ് നിലച്ചാലും അയാളുടെ തലച്ചോറില്‍ ആത്മാവ് ഉണ്ടെന്നും ഡോക്ടര്‍ കണ്ടെത്തി. ഹൃദയമിടിപ്പ് നിലച്ച് ഒന്നരമിനിറ്റ് വരെ തലച്ചോറില്‍ ആത്മാവ് കുടികൊള്ളുന്നു എന്നും ഡോ.സ്റ്റുവര്‍ട്ട് ഹാമറോഫ് കണ്ടെത്തി. എന്തായാലും ആത്മാവ് പ്രകാശമാണെന്നും അത് തലച്ചോറില്‍ നിന്നും നിഷ്ക്രമിക്കുന്നതോടെയാണ് മരണം പൂര്‍ണ്ണമാകുന്നതെന്നും ഉള്ള ഈ നിരീക്ഷണം ഭാരതീയ ഋഷിമാര്‍ തപസ്സിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ തന്നെയാണ് സ്ഥിരീകരിക്കുന്നത്. ശരീരത്തില്‍ നിന്നും ആത്മാവിനെ നമുക്ക് പുറത്ത് കടത്താന്‍ കഴിയുമെന്ന് ഹിമാലയത്തില്‍ താമസിക്കുന്ന ഋഷിമാര്‍ പറയുന്നു. രമണ മഹര്‍ഷി പോലും 14 വയസ്സുള്ളപ്പോള്‍ ഒരിയ്‌ക്കല്‍ തന്റെ ആത്മാവിനെ ശരീരത്തില്‍ നിന്നും പുറത്തുകടത്തിയെന്നും താഴെ തന്റെ ശരീരം ജീവച്ഛവമായി കിടക്കുന്നത് കണ്ടു എന്നും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഡോ. സ്റ്റുവര്‍ട്ട് ഹാമറോഫിന്റെ കണ്ടെത്തലിന് അടിവരയിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: