മുംബൈ: ഇന്ത്യയുടെ ഇലക്ട്രിക് വാഹനനിര്‍മ്മാണ രംഗത്തേക്ക് ഇലോണ്‍ മസ്കിന്റെ ടെസ് ലയും എത്തുന്നു. മോദിയുടെ ദീര്‍ഘനാളത്തെ സ്വപ്നമാണ് ടെസ് ലയുടെ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യയില്‍ ആരംഭിക്കുക എന്നത്. കഴിഞ്ഞ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്കിടയില്‍ ഇതും സാധ്യമാക്കിയാണ് മോദി മടങ്ങിയെത്തിയത്.
ടെസ് ലയുടെ ഇന്ത്യയിലേക്കുള്ള വരവിനോട് വ്യത്യസ്തമായി പ്രതികരിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഉടമയായ ആനന്ദ് മഹീന്ദ്ര. ഇലോണ്‍ മസ്കിന്റെ ടെസ് ലയെ പേടിക്കുന്ന പ്രശ്നമില്ലെന്നാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. ടെസ് ലയില്‍ നിന്നുള്ള മത്സരം നേരിടാന്‍ തയ്യാറാണെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.
ഇതിന് മുന്‍പ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ദേയ് വൂവും ഫോര്‍ഡും ജനറല്‍ മോട്ടോഴ്സും ഹ്യൂണ്ടായും ഏറെ പുത്തന്‍ സാങ്കേതികവിദ്യയും ഡിസൈനും കൊണ്ടാണ് വന്നത്. എന്നാല്‍ അവരുടെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. ഇനി ഇലോണ്‍ മസ്കിന്റെ ടെസ് ല വന്നാലും പേടിക്കുന്ന പ്രശ്നമില്ലെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.
“1991ല്‍ ഇന്ത്യയുടെ വിപണി വിദേശ ബ്രാന്‍ഡുകള്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ മുതല്‍ ഈ ചോദ്യം ഞങ്ങള്‍ നേരിട്ടിരുന്നു. അന്ന് ഞങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കരുത്തോടെ നിലനിന്നു. ഞങ്ങള്‍ അതിജീവിക്കുക മാത്രമല്ല, ഭാവിയില്‍ പ്രസക്തിയോടെ നിലനില്ക്കുകയും ചെയ്തു. എന്നിട്ടും ഒരു നൂറ്റാണ്ടുകാലമായി ഞങ്ങള്‍ പിടിച്ചുനിന്നു. അതിന് വേണ്ടി ഭ്രാന്തമായി പണിയെടുത്തു. ഇനിയും ഞങ്ങള്‍ അത് തന്നെ ചെയ്യും.”- ആനന്ദ് മഹീന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: