കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും ചങ്ങനാശ്ശേരി അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമായ എ. വി റസല്‍ (63) ചെന്നൈയില്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1981 ല്‍ പാര്‍ട്ടി അംഗമായ റസല്‍ 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വര്‍ഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വര്‍ഷമായി ജില്ലാ കമ്മിറ്റിയിലും അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വര്‍ഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.
2006 ല്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗമായിട്ടുണ്ട്.
ജനുവരിയില്‍ വീണ്ടും ജില്ലാ സെക്രട്ടറിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: