ലഖ്നൗ : ഇന്ന് അവതരിപ്പിച്ച യുപി സർക്കാരിന്റെ ബജറ്റിൽ ഗോക്കളെ സംരക്ഷിക്കുന്നതിനും പ്രത്യേക തുക വകയിരുത്തി ധനമന്ത്രി സുരേഷ് ഖന്ന. ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് സുരേഷ് ഖന്ന ബജറ്റ് വേളയിൽ പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഗ്രാമപ്രദേശങ്ങളിലെ പട്ടികജാതി, മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ ദുർബലർക്കും, ഭൂരഹിത തൊഴിലാളികൾക്കും, തൊഴിലില്ലാത്തവർക്കും, ലാഭകരമായ അധിക വരുമാന മാർഗ്ഗമായ ഒരേയൊരു ബിസിനസ്സ് ക്ഷീര വ്യവസായമാണെന്ന് പറഞ്ഞ മന്ത്രി നന്ദ് ബാബ പാൽ മിഷന്റെ കീഴിൽ 203 കോടി രൂപ വകയിരുത്തിയതായി പറഞ്ഞു. പാൽ യൂണിയനുകളെ ശക്തിപ്പെടുത്തുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഏകദേശം 107 കോടി രൂപയുടെ വകയിരുത്തൽ ഈ പദ്ധതി പ്രകാരം മന്ത്രി നിർദ്ദേശിച്ചു.
ഇതിന് പുറമെ 7713 ഗോശാലകൾക്ക് സംരക്ഷണം നൽകുമെന്നും മന്ത്രി എടുത്ത് പറഞ്ഞു. സംസ്ഥാനത്തെ 7713 ഗോശാലകളിലായി ഏകദേശം 12,50,000 കന്നുകാലികളെ സംരക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അഗതി കന്നുകാലി പങ്കാളിത്ത പദ്ധതിയും പോഷകാഹാര ദൗത്യവും പ്രകാരം 1,63,000 കന്നുകാലികളെ 1,05,000 കന്നുകാലി വളർത്തുകാർക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്. വളർത്തു കന്നുകാലികൾ, സംരക്ഷിത കന്നുകാലികൾ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയെ തിരിച്ചറിയുന്നതിനായി ടാഗിംഗിനായി ഒരു പദ്ധതിയും തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.
അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പരിപാലനത്തിനായി 2000 കോടി രൂപയാണ് സർക്കാർ വകയിരുത്തുന്നത്. വലിയ പശു സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി 140 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ഇതിന് പുറമെ മൃഗാശുപത്രികൾ, മൃഗ സേവന കേന്ദ്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് 123 കോടി രൂപയും വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: