India

ആം ആദ്മി പാർട്ടിയുടെ മറ്റൊരു അഴിമതി പുറത്ത് ; സ്വകാര്യ സ്കൂളുകളുടെ പേരിൽ തട്ടിപ്പ് നടന്നതായി വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു

ദൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസത്തിന്റെ പേരിൽ വലിയ അഴിമതികൾ നടന്നിരുന്നു. വാസ്തവത്തിൽ ദൽഹിയിൽ സ്കൂളുകൾ കടലാസിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.

Published by

ന്യൂദൽഹി : ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ആം ആദ്മി പാർട്ടി ചെയ്ത ഓരോ അഴിമതിയും അനുദിനം പുറത്ത് വരുകയാണ്. ഇപ്പോഴിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വൻ അഴിമതിയാണ് പുറത്ത് വന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് ആം ആദ്മി പാർട്ടി നന്നായി പ്രചാരണം നടത്തിയത് വിദ്യാഭ്യാസ മേഖലയെക്കുറിച്ചാണ്. എന്നാൽ ഇപ്പോൾ ആം ആദ്മി സർക്കാർ നടത്തിയ തട്ടിപ്പ് തുറന്നുകാട്ടി ദൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സ്വകാര്യ സ്കൂളുകൾക്ക് താങ്ങാനാവുന്ന വിലയ്‌ക്ക് അനുവദിച്ച ഭൂമി പരിശോധിച്ചപ്പോൾ അവിടെ റെസിഡൻഷ്യൽ ബഹുനില കെട്ടിടങ്ങളും കമ്മ്യൂണിറ്റി ഹാളുകളും നിർമ്മിച്ചിട്ടുണ്ടെന്ന് ഡിഒഇ ഹൈക്കോടതിയെ അറിയിച്ചു.

പലയിടത്തും ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഈ വിഷയത്തിൽ ദൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഫെബ്രുവരി 15നാണ് ദൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഇതോടൊപ്പം 53 സ്വകാര്യ സ്കൂളുകളുടെ അലോട്ട്മെന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹി വികസന അതോറിറ്റിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു.

അതിനുമുമ്പ് 52 സ്കൂളുകളുടെ അലോട്ട്മെന്റ് റദ്ദാക്കാൻ ശുപാർശ ചെയ്തിരുന്നു. അതേസമയം, ആകെ 105 സ്കൂളുകളുടെ ഭൂമി അനുവദിക്കൽ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായി ദൽഹി വികസന അതോറിറ്റി അറിയിച്ചു. ദൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസത്തിന്റെ പേരിൽ വലിയ അഴിമതികൾ നടന്നിരുന്നു.

വാസ്തവത്തിൽ ദൽഹിയിൽ സ്കൂളുകൾ കടലാസിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതൊരു വലിയ തട്ടിപ്പാണ്. 32 സ്വകാര്യ ഭൂമികളിൽ സ്‌കൂളുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും 25 ശതമാനത്തിലധികം സ്‌കൂളുകളിൽ താഴ്ന്ന വരുമാനക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നില്ലെന്നും ഡിഒഇ സമർപ്പിച്ചു റിപ്പോർട്ടിൽ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by