രാജ്യതലസ്ഥാനത്തിന് പുതിയ മുഖഛായ നൽകുമെന്ന് നിയുക്ത ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും ഒരു മകളെ പോലെ തന്നെ വിശ്വസിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നേതൃത്വത്തിനും നന്ദി പറയുന്നുവെന്നും രേഖ ഗുപ്ത പറഞ്ഞു. പാർട്ടി നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്നും രേഖ ഗുപ്ത കൂട്ടിച്ചേർത്തു.
48 എംഎൽഎമാരും ടീ മോദിയായി പ്രവർത്തിക്കുക എന്നതാണ് അടുത്ത മുൻഗണന. ആം ആദ്മി പാർട്ടിക്കെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുമോയെന്ന ചോദ്യത്തിന് അവർ ചിലവഴിച്ച ഓരോ രൂപയ്‌ക്കും കണക്ക് പറയേണ്ടി വരുമെന്ന് രേഖ പറഞ്ഞു.രേഖ ഗുപ്തയ്‌ക്കൊപ്പം ന്യൂഡൽഹിയിൽ നിന്നുള്ള എംഎൽഎ പർവേഷ് വർമ്മ ഉൾപ്പെടെ ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
പർവേഷ് വർമ്മയെ കൂടാതെ കപിൽ മിശ്ര, മഞ്ജീന്ദർ സിംഗ് സിർസ, ആശിഷ് സൂദ്, പങ്കജ് സിംഗ്, രവീന്ദർ സിംഗ് എന്നിവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. രാംലീല മൈതാനിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി മോദിയെ കൂടാതെ, ബിജെപി, എൻഡിഎ ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 30,000-ത്തിലധികം ആളുകളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: