ന്യൂദല്‍ഹി:സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും അതിഷിക്കും ശേഷം ദല്‍ഹി ഭരിക്കുന്ന നാലാമത് വനിതയാണ് രേഖാ ഗുപ്ത . സുഷമ സ്വരാജിന്റെ പ്രിയ ശിഷ്യ, പാവപ്പെട്ട പെണ്‍കിടാങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ പടി ചവിട്ടാന്‍ കൈത്താങ്ങായ സുമേധാ യോജനയുടെ ഉപജ്ഞാതാവ്.വനിതാ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി…
.പുതിയ വനിതാ ജനപ്രതിനിധികള്‍ക്ക് ഭരണ പരിചയം നല്കാന് നിരവധി ക്ലാസുകള്‍ നടത്തി. സുഷമ സ്വരാജ് ആയിരുന്നു രേഖയുടെ അഭ്യര്‍ത്ഥനപ്രകാരം ഈ ക്ലാസുകളില്‍ സംസാരിച്ചത്.പീതാംപുരയില്‍ വനിതകള്‍ക്ക് സീതാവാടിക എന്ന പേരില്‍ പാര്‍ക്കുകള്‍ സ്ഥാപിച്ചത് രേഖയാണ്. അടിസ്ഥാന ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയത് രേഖയാണ്.
ബിജെപിയുടെ അഞ്ചാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. സുഷമ സ്വാരാജ്. ഉമാഭാരതി, വസുന്ദരരാജ, ആനന്ദിബെന്‍ പട്ടേല്‍ എന്നിവരാണ് മുന്‍ഗാമികള്‍.
നാരീ ശക്തി വന്ദന്‍ കേവലം ഒരു മുദ്രാവാക്യം മാത്രമല്ല ബി. ജെ. പി യ്ക്ക്. അഞ്ചു മുഖ്യമന്ത്രിമാര്‍. പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്നു സവരണം യാഥാര്‍ത്ഥ്യമാക്കി. പത്തുവര്‍ഷം മുന്‍പുതന്നെ പാര്‍ട്ടി പദവികളില്‍ മൂന്നിലൊന്നു സംവരണം ഉറപ്പാക്കി. കൊച്ചു കേരളത്തില്‍ നാലു വനിതാ ജില്ലാ പ്രസിഡണ്ടുമാര്‍. മുപ്പത്തിനാലു വനിതാ മണ്ഡലം പ്രസിഡണ്ടുമാര്‍. ‘യത്ര നാര്യസ്തു പൂജ്യതേ രമന്തേ തത്ര ദേവതാ’… ഇതാണു നാം പഠിച്ചത്. ഇടതും വലതും കേട്ടതും പഠിച്ചതും പഠിപ്പിച്ചതും ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതീ’… എന്നുമാത്രം സി. പി. എമ്മിനും കോണ്‍ഗ്രസ്സിനും ഈ ജന്മത്തില് നാലു വനിതകളെ ജില്ലാ സെക്രട്ടറിമാരോ ഡി. സി. സി. പ്രസിഡണ്ടുമാരോ സ്വപ്നം കാണാന്‍ പോലുമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: