തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഇടതു മുന്നണി യോഗം അംഗീകാരം നല്‍കി. സിപിഐയും ആര്‍ജെഡിയും എതിര്‍പ്പറിയിച്ചെങ്കിലും നേരത്തേ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായതാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തില്‍ പറഞ്ഞു.
കുടിവെള്ളം അടക്കം ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്നും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് എന്തെങ്കിലും ആശങ്കകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
അതേസമയം, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ഇടതുമുന്നണി വലിയ പ്രക്ഷോഭം നടത്തുമെന്ന് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ അറിയിച്ചു.മാര്‍ച്ച് 17 ന് രാജ് ഭവന്‍ മാര്‍ച്ചും നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പ്രക്ഷോഭവും സംഘടിപ്പിക്കും. സംസ്ഥാനത്ത് ലഹരി വിപത്തിനെതിരെ ബോധവത്കരണം നടത്തും. കടല്‍ മണല്‍ ഖനനത്തെ എതിര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: