ഇസ്ലാമബാദ് : ദുബായില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ എത്തുന്ന വിരാട് കോഹ്ലിയെയോ ഇന്ത്യന്‍ താരങ്ങളേയോ കെട്ടിപ്പിടിക്കരുതെന്ന് പാക് ക്രിക്കറ്റ് താരങ്ങളോട് പറയുന്ന പാക് യുവാവിന്റെ വീഡിയോ വൈറല്‍. അല്ലെങ്കിലേ ഫെബ്രുവരി 23ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ദുബായില്‍ പോരാടുന്നതിന് മുന്‍പേ വീറും വാശിയും മുറുകിയിരിക്കുന്നതിനിടയിലാണ് എരിവേറ്റുന്ന ഈ യുവാവിന്റെ വീഡിയോ പ്രചരിക്കുന്നത്.
ഇന്ത്യക്കാരെ കെട്ടിപ്പിടിക്കരുതെന്ന് പാക് ക്രിക്കറ്റ് ക്യാപ്റ്റനോട് പറയുന്ന പാക് യുവാവിന്റെ വീഡിയോ:
WATCH –pic.twitter.com/CuqcuD8leM
— Times Algebra (@TimesAlgebraIND) February 18, 2025
പാകിസ്ഥാന് ക്യാപ്റ്റന്‍ മുഹമ്മദ് റിസ് വാനോടും ടീമംഗങ്ങളോടും യാതൊരു വിധ സൗഹൃദവും ഇന്ത്യന്‍ ടീമിനോട് കാണിക്കരുതെന്നാണ് ഈ യുവാവ് വീഡിയോയില്‍ പറയുന്നത്. വിരാട് കോഹ്ലിയെയോ മറ്റ് ഇന്ത്യന്‍ ടീമംഗങ്ങളേയോ ഒരിയ്ക്കലും കെട്ടിപ്പിടിക്കരുതെന്നും ഈ യുവാവ് പാകിസ്ഥാന് ക്യാപ്റ്റനോട് പറയുന്നു.
പാകിസ്ഥാന് ആദ്യമായി നിരവധി ദശകങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി ഐസിസിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുകയാണ്. ഇതിനോട് ബിസിസിഐയും പരമാവധി സഹകരിച്ചിട്ടുണ്ട്. പക്ഷെ ഇതിനിടയില്‍ ഫെബ്രുവരി 17ന് ചാമ്പ്യന്‍സ് ട്രോഫിയുടെ പാകിസ്ഥാനില്‍ വെച്ച് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേ പ്രദര്‍ശിപ്പിക്കാതെ പാകിസ്ഥാന് സര്‍ക്കാര്‍ അവരുടെ ശത്രുത പരസ്യമാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. പാകിസ്ഥാനിലെ ലാഹോറിലെ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങ് വീക്ഷിച്ച ഒരു യുവാവാണ് ഇന്ത്യന്‍ പാതകയില്ലാത്ത സ്റ്റേഡിയത്തിന്റെ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പതാക ഉണ്ടായിരുന്നുവെന്ന് കാണിച്ച് പലരും ചില വീഡിയോകള്‍ പങ്കുവെച്ചതോടെ വിവാദം അല്പം തണുത്തിട്ടുണ്ട്. എന്തായാലും ഇനി എന്തെല്ലാമാണ് ഇന്ത്യാ-പാക് മത്സരത്തെ ഫെബ്രുവരി 23ന് കാത്തിരിക്കുന്നതെന്ന ആശങ്കയിലാണ് ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: