ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശരിഅത്ത് നിയമം നടപ്പാക്കുന്നതായി ആക്ഷേപം. റംസാനോടനുബന്ധിച്ച് ഒരുമാസക്കാലം മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയം വൈകിട്ട് നാലുമണി വരെയാക്കിയ സര്‍ക്കാര്‍ ഉത്തരവാണ് വിവാദമായിരിക്കുന്നത്.
എല്ലാ സര്‍ക്കാര്‍ മുസ്ലിം ജീവനക്കാര്‍, ടെക്കികള്‍, കരാര്‍ ജീവനക്കാര്‍, കോര്പ്പറേഷന്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും റംസാന് മാസമായ മാര്‍ച്ച് 2 മുതല്‍ 31 വരെ നാലുമണിക്ക് ശേഷം പ്രാര്‍ത്ഥനയ്ക്കായി പോകാമെന്നാണ് വിവാദ ഉത്തരവില്‍ പറയുന്നത്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനത്തെ മുസ്ലിങ്ങളെ പ്രീണിപ്പിക്കാനുള്ള തരംതാണ നടപടിയാണിതെന്ന് പാര്‍ട്ടി ആരോപിച്ചു.
ഇത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പറഞ്ഞു. ഒരുവിഭാഗത്തിനുമാത്രം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നടപടിയെ ബിജെപി നേതാവ് മുരളീധര്‍ റാവു അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: