കോട്ടയം:മദ്യപിച്ച് ബസില്‍ യുവതിയുടെ അഴിഞ്ഞാട്ടം. യാത്രക്കാരെ ആക്രമിച്ച യുവതിയെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം വാഴൂര്‍ പതിനാലാം മൈലില്‍ നടന്ന സംഭവത്തില്‍ പാലാ സ്വദേശിനി ബിന്ദു വേലുവിനെയാണ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശേരിയില്‍ നിന്നും പുഞ്ചവയലിലേക്ക് പോയ സ്വകാര്യ ബസിലാണ് മദ്യപിച്ച് ലക്കുകെട്ട ബിന്ദു അക്രമം നടത്തിയത്. ബസില്‍ സ്ത്രീകളെ അസഭ്യം പറഞ്ഞ ബിന്ദു പിന്നീട് അക്രമാസക്തയാവുകയായിരുന്നു.
ബസ് പതിനാലാം മൈല്‍ എത്തിയപ്പോള്‍ ബിന്ദുവിനെ ബലമായി ഇറക്കി വിട്ടു. ഇതിനിടെ ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു. നാട്ടുകാര്‍ ഇടപെട്ടു ഏറെ പണിപ്പെട്ട് യാത്രക്കാരിയെ രക്ഷിച്ച് ബസിലേക്ക് കയറ്റി.
പിന്നാലെ പള്ളിക്കത്തോട് പൊലീസ് സ്ഥലത്ത് എത്തി ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തു. വൈദ്യ പരിശോധനയില്‍ യുവതി മദ്യപിച്ചതായി തെളിഞ്ഞു. പിന്നീട് ബന്ധുവിനെ വിളിച്ചു വരുത്തി യുവതിയെ ജാമ്യത്തില്‍ വിട്ടു.
മര്‍ദനമേറ്റവര്‍ പരാതിപ്പെട്ടാല്‍ ബിന്ദുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: