ബംഗാള്‍: മഹാകുംഭമേളയെ മൃത്യുകുംഭ് എന്ന് വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാള്‍ നിയമസഭയെ അഭിസംബോധന ചെയ്യവേ ആയിരുന്നു മമത ബാനര്‍ജിയുടെ മഹാകുംഭമേളയ്‌ക്കെതിരായ ഈ വിമര്‍ശനം.
മഹാകുംഭമേള സംഘടിപ്പിക്കാനുള്ള ആസൂത്രണം ശരിയല്ലെന്നായിരുന്നു മമതയുടെ മറ്റൊരു വിമര്‍ശനം. 50 കോടിയിലധികം പേര്‍ വന്നു മടങ്ങിയ ഇത്രയും വലിയ മനുഷ്യസംഗമത്തെയാണ് 30 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തെ പര്‍വ്വതീകരിച്ച് മമത മൃത്യുകുംഭമാക്കി മാറ്റുകയായിരുന്നു.
ഇതോടെ ജനവരി 28ലെ മൗനി അമാവാസ്യ ദിവസം മഹാകുംഭമേളയില്‍ തിക്കും തിരക്കും സ്വാഭാവികമായി ഉണ്ടായതായിരുന്നില്ലെന്നും മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്നുമുള്ള ആരോപണം ശക്തമാവുകയാണ്. മഹാകുംഭമേളയെ മൃത്യുകുംഭമാക്കി മാറ്റാനുള്ള ഗൂഢാലോചന നടന്നുവെന്നതിന്റെ സൂചനയാണോ മമതയുടെ വാക്കുകളിലൂടെ പുറത്ത് വന്നതെന്നും സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: