തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ വേതന കുടിശിക അനുവദിച്ച് സര്‍ക്കാര്‍ . ഇത് സംബന്ധിച്ച് ഉത്തരവ് ധനകാര്യവകുപ്പ് പുറത്തറക്കി.
വേതന കുടിശിക നല്കാന് 52. 85 കോടി രൂപയാണ് അനുവദിച്ചത്. ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും. എന്നാല്‍ മൂന്ന് മാസത്തെ ഇന്‍സെന്റീവ് ഇപ്പോഴും കുടിശികയാണ്.
വേതന കുടിശിക ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുകയാണ്. ഈ പശ്ചാത്തലത്തിലാണ് കുടിശിക വിതരണം ചെയ്യാന്‍ പണം അനുവദിച്ചത്.
അതേസമയം, ഹോണറേറിയം വര്‍ദ്ധിപ്പിക്കുക, പെന്ഷന് ആനുകൂല്യങ്ങള്‍ തുടങ്ങി
ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കും വരെ സമരം തുടരുമെന്ന് സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: