ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തെയും പിണറായി സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പുകളെയും പ്രശംസിച്ചതിനെച്ചൊല്ലി പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ വിവാദം കൊഴുക്കുന്നതിനിടെ കോണ്‍ഗ്രസ് എം. പി ശശി തരൂര്‍ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പ്രിയങ്ക ഗാന്ധിയെയും കണ്ടു ചര്‍ച്ച നടത്തി.സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയ്‌ക്ക് ശേഷം തരൂര്‍ മാധ്യമങ്ങളുമായി സംസാരിക്കാന്‍ തയ്യാറായില്ല. ലേഖനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നുമാണ് സൂചന. വിവാദം ‘അടഞ്ഞ അധ്യായ’മാണെന്നാണ് എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് ആവര്‍ത്തിച്ചത്. തരൂരിന്റെ അഭിപ്രായത്തിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടി പത്രവും കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: