കോഴിക്കോട്:തങ്ങളുടെ സ്‌കൂള്‍ മൈതാനത്ത് വച്ച് ഫുടബാള്‍ കളിച്ചെന്നാരോപിച്ച് മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് വിദ്യാര്‍ത്ഥികള്‍. ഫുട്‌ബോള്‍ കളിക്കാനെത്തിയ എട്ടാം ക്ലാസുകാരനാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്.
മര്‍ദനത്തില്‍ എട്ടാം ക്ലാസുകാരന്റെ കര്‍ണപുടം തകര്‍ന്നു.അതേസമയം, സംഭവത്തില്‍ പൊലീസ് കേസെടുക്കാന്‍ വൈകി എന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ഫെബ്രുവരി ഒന്നിനായിരുന്നു ആക്രമണം നടന്നത്. പിറ്റേന്ന് തന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല.
തുടര്‍ന്ന് റൂറല്‍ എസ്പിക്ക് കുടുംബം നേരിട്ട് പരാതി നല്‍കി. മര്‍ദ്ദന ദൃശ്യങ്ങള്‍ കണ്ട ശേഷം റൂറല്‍ എസ് പി നിര്‍ദ്ദേശിച്ചപ്പോഴാണ് കേസെടുക്കാന്‍ പൊലീസ് തയാറായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: