ചെന്നൈ: എന്‍ഡിഎ തമിഴ്നാട്ടില്‍ അധികാരത്തില്‍ വന്നാല്‍ തമിഴ്നാട്ടിലെ 44124 ക്ഷേത്രങ്ങള്‍ മോചിപ്പിക്കുമെന്നും ക്ഷേത്രത്തിലെ വരുമാനം ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ചുറ്റുപാടുകളും വികസിപ്പിക്കുമെന്നും ബിജെപി നേതാവ് അണ്ണാമലൈ. അണ്ണാമലൈയുടെ ഈ പ്രസംഗം സമൂഹമാധ്യമങ്ങള്‍ വൈറലായി പ്രചരിക്കുകയാണ്. എന്‍ഡിഎ തമിഴ്നാട്ടില്‍ അധികാരത്തില്‍ വന്നാല്‍ ഇപ്പോള്‍ എച്ച് ആര്‍ ആന്‍റ് സിഇ എന്ന സര്‍ക്കാര്‍ വകുപ്പിന് കീഴില്‍ നിലനിര്‍ത്തിയിട്ടുള്ള എല്ലാ ക്ഷേത്രങ്ങളെയും മോചിപ്പിക്കുമെന്നാണ് അണ്ണാമലൈ നടത്തിയ പ്രഖ്യാപനം.
“ക്ഷേത്രങ്ങളുടെ സമ്പദ്ഘടന അപാരമാണ്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്നും ധാരാളമായി വരുമാനമുണ്ട്. പല ക്ഷേത്രങ്ങളിലെയും ഭണ്ഡാരവരവ് ഉപയോഗിച്ച് ചുറ്റുപാടുമുള്ള സ്കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാം. ആ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്ന പട്ടണങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളും ക്ഷേത്രങ്ങളിലെ പണം ഉപയോഗിച്ച് മെച്ചപ്പെടുത്താനാകും.”- അണ്ണാമലൈ പറയുന്നു.
അണ്ണാമലൈയുടെ വൈറല്‍ പ്രസംഗം കേള്‍ക്കുക:
When NDA comes to power in Tamilnadu. we will free 44,121 Temples from HRNC and money which was generated by those temples we will use it for civic developments around those temples 🔥.
A leader with great vision and mission @annamalai_k 🔥.#Annamalai pic.twitter.com/z4uar6YM7C
— Praveen (@Nation1199) February 18, 2025
“ക്ഷേത്രങ്ങളിലെ പണം ഉപയോഗിച്ച് എഞ്ചിനീയറിംഗ് കോളെജുകള്‍ ഉയര്‍ത്താം. ശാസ്ത്രപഠനം നടത്തുന്ന സ്കൂളുകള്‍ വികസിപ്പിക്കാം. അതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രങ്ങള്‍ പോലെ നല്ല ക്ഷേത്രങ്ങള്‍ ഉയര്‍ന്നാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സമ്പദ്ഘടനയും മെച്ചപ്പെടുമെന്ന് പറയുന്നത്. കാശിവിശ്വനാഥക്ഷേത്രം നോക്കൂ. ക്ഷേത്ര സമ്പദ്ഘടന നോക്കിയാല്‍ അവിടെ മെച്ചപ്പെട്ട വരുമാനമാണ് ലഭിക്കുന്നത്. 70-80 വര്‍ഷമായി ദ്രാവിഡ രാഷ്‌ട്രീയം ക്ഷേത്രസംസ്കാരം നശിപ്പിക്കാന്‍ നോക്കിയിട്ടും നടക്കുന്നില്ല. കാരണം സാധാരണജനങ്ങള്‍ക്ക് കുംഭമേളയില്‍ പോയാല്‍ ലഭിക്കുന്നത് നല്ല ആത്മവിശ്വാസമാണ്. ഓരോ തവണയും കുംഭമേളയില്‍ 50-60 കോടി ജനങ്ങള്‍ വരുന്നു. അവര്‍ സമാധാനപൂര്‍വ്വം തിരിച്ചുപോകുന്നു. – അണ്ണാലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: