ന്യൂദല്‍ഹി: 2018നു ശേഷം രാജ്യത്തെ കോടതികളില്‍ നിയമിച്ച ജഡ്ജിമാരില്‍ നൂറ്റെട്ടും വനിതകളെന്നു കേന്ദ്ര നിയമ മന്ത്രാലയം. ഇക്കാലയളവില്‍ 698 ജഡ്ജിമാരെയാണ് നിയമിച്ചത്. ഇവരില്‍ 161 പേര് എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍. നിയമമന്ത്രി അര്ജുന് റാം മേഘ്വാള് പാര്‍ലമെന്റില്‍ അറിയിച്ചു.
എസ്സി-22, എസ്ടി-15, ഒബിസി-87, ന്യൂനപക്ഷങ്ങള്‍-37 എന്നിങ്ങനെയാണ് 161 പേര്. ഡിസ്ട്രിക്ട്, സബോര്‍ഡിനേറ്റ് കോടതികളിലായി 20,466 ജഡ്ജിമാരുണ്ട്. ഇവരില്‍ 19 ശതമാനവും (3871) എസ്സി/എസ്ടി വിഭാഗത്തില്‍ നിന്നുള്ളവര്‍.
2024 ഡിസം. 31 വരെയുള്ള കണക്കനുസരിച്ച് 10 ലക്ഷം പേര്‍ക്ക് 21 ജഡ്ജിമാരെന്ന അനുപാതമാണ്. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണിത്. സുപ്രീംകോടതി, ഹൈക്കോടതികള്‍, ജില്ല-സബോര്‍ഡിനേറ്റ് കോടതികള്‍ എന്നിവിടങ്ങളിലുള്ള ജഡ്ജിമാരെല്ലാം ഇതില്‍പ്പെടും, മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: