പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരത്ത് 46 ലിറ്റര്‍ വിദേശ മദ്യവുമായി ദമ്പതികള്‍ അറസ്റ്റിലായി. അട്ടപ്പടി സ്വദേശികളായ പ്രതീഷ്- മീന ദമ്പതികളാണ് പിടിയിലായത്.
മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാഞ്ഞിരം പള്ളിപടിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന എര്‍ടിഗ കാറില്‍ നിന്നാണ് വിദേശ മദ്യം പിടിച്ചത്.
പാലക്കാട് ഐ.ബി അസിസ്റ്റന്‍ഡ് എക്‌സൈസ് ഇന്‍സ്പക്ടര്‍ക്ക് കിട്ടിയ രഹസ്യ വിവരം കണക്കിലെടുത്താണ് ഇവരുടെ വാഹനം പരിശോധിച്ചത്. പിടിയിലായ പ്രതീഷ് നേരത്തെയും ഇത്തരത്തില്‍ നിരവധി അബ്കാരി കേസുകളില്‍ അറസ്റ്റിലായിട്ടുണ്ട്. ശിവരാത്രിയോട് അനുബന്ധിച്ച് അട്ടപ്പടിയിലും മറ്റും വില്‍പനക്കായി കരുതിയ മദ്യമാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: